സംഘാടക സമിതി രൂപീകരിച്ചു
മാനന്തവാടി: 213-ാം പഴശ്ശി ദിനാചരണ പരിപാടികളുടെ നടത്തിപ്പിന് മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ വി.ആർ പ്രവീജ് ചെയർമാനായും പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. പരിപാടി മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി അസീസ് അധ്യക്ഷത വഹിച്ചു. ഉഷ വിജയൻ, പി.കെ സുധീർ, ഡേവിസ്, പ്രസാദ് വി.കെ, പ്രദീഷ് കെ ആർ, ശോഭ രാജൻ, കെ.വി ജുബൈർ, ആർ.അജയകുമാർ, സി.കെ മണി, എ.അജയകുമാർ എന്നിവര്‍ സംസാരിച്ചു.






Leave a Reply