May 18, 2024

എസ്എസ്എഫ് കേരള ക്യാമ്പസ് അസംബ്ലി നാളെ ആരംഭിക്കും

0
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍(എസ്എസ്എഫ്) കേരള ക്യാമ്പസ് അസംബ്ലി 11, 12 തിയതികളില്‍ നടവയല്‍ മൗണ്ട് റാസിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. രാവിലെ എട്ടിന് വെന്നിയൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പതാകഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. എംഎല്‍എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് പുറമേ കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, കെ.എസ്. മുഹമ്മദ് ബാഖവി, ടി.കെ. അബ്ദുറഹ്മാന്‍ ബാഖവി, നെല്ലിക്കണ്ടി പക്കര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ക്യാമ്പസുകളിലെ അയ്യായിരത്തോളം സ്ഥിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 'സര്‍ഗാത്മക വിദ്യാര്‍ഥിത്വം സാധ്യമാണ്' എന്നതാണ് ക്യാമ്പസ് അസംബ്ലിയുടെ സന്ദേശം. 
കേരളത്തിലെ ക്യാമ്പസുകളില്‍ സര്‍ഗാത്മക വിദ്യാര്‍ഥിത്വം എങ്ങനെ സാധ്യമാക്കാം എന്ന ആലോചനയാണ് രണ്ടു ദിവസം നടക്കുക. പ്രമുഖ ചിന്തകരും എഴുത്തുകാരും പണ്ഡിതരും മൂന്ന് വേദികളിലായി നടക്കുന്ന 17 സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. നാളെ രാത്രി സാഹിത്യോത്സവ് പ്രതിഭകള്‍ നടത്തുന്ന ഉശല്‍ വിരുന്നോടെ ആദ്യ ദിനത്തിലെ പരിപാടികള്‍ സമാപിക്കും. 12ന് നടക്കുന്ന സമാപന സംഗമത്തിന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍. ജാഫര്‍ സ്വാദിഖ്, എസ്എസ്എഫ് സംസ്ഥാന കാമ്പസ് സിന്‍ഡിക്കേറ്റ് അംഗം എം.കെ. മുഹമ്മദ് സ്വഫ്വാന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *