November 16, 2025

യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് വ്യാജ പ്രചാരണം ; ഡി വൈ എഫ് ഐ

0

By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി: തരുവണ പാലയാണയില്‍ നിന്നും ഡി വൈ എഫ് ഐ  പ്രവര്‍ത്തകന്‍ യൂത്ത്കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന തരത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരുന്ന  പ്രചാരണം വ്യാജമാണെന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ പ്രദീഷിനെയും സുഹൃത്തിനേയും   പ്രദേശത്തെ യൂത്ത്കോണ്‍ഗ്രസ് നേതാവ് സൗഹൃദത്തിന്‍റെ പേരില്‍ വിളിച്ചു കൊണ്ടു പോവുകയും തുടര്‍ന്ന് അവിടെ വച്ച് യൂത്ത്കോണ്‍ഗ്രസിന്‍റെ ഹാരം അണിയിക്കുക്കുകയുമായിരുന്നു. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ പ്രദീഷ് ഡി വൈ എഫ് ഐ നേതാക്കളെ വിവരം അറിയിക്കുയായിരുന്നു. പ്രദീഷിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ആയിരുന്നില്ല എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐയില്‍ ചേര്‍ന്നിരുന്നു. യൂത്ത്കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ യിലേക്ക് എത്തിയിട്ടുണ്ട്. ഇതിന്റെ ജാള്യത മറച്ചു വെക്കാനാണ് യൂത്ത്കോണ്‍ഗ്രസ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്നതെന്നും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരും തന്നെ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. സമീപ രാഷ്ട്രീയത്തില്‍ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്‍റെ ജാള്യത മറയ്ക്കാനും സി പി ഐ എം  ഏരിയ സമ്മേളനം തുടങ്ങിയവ തരുവണയില്‍ വരാനുമിരിക്കുന്ന സാഹചര്യത്തില്‍ യൂത്ത്കോണ്‍ഗ്രസ് മനപ്പൂര്‍വം നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് ഇതെല്ലാമെന്നും  എന്നും ജനങ്ങള്‍ ഇത്  തിരിച്ചറിയണമെന്നും  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡി വൈ എഫ് ഐ പനമരം ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് മാനിയില്‍, ഡി വൈ എഫ് ഐ പൊരുന്നന്നൂര്‍ മേഖലാ സെക്രട്ടറി  കെ മുഹമ്മദലി, പ്രസിഡന്റ് രാകേഷ് പാലയാണ, പ്രദീഷ്, പ്രജിത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *