ലോകത്തിന് സമാധാനം ആവശ്യമായ സമയമാണിതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
കൽപ്പറ്റ: സമാധാനം ഇന്ന് ലോകത്തിന് ആവശ്യമാണന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ളിയാർ പറഞ്ഞു. നടവയൽ മൗണ്ട് റാസിയിൽ നടക്കുന്ന എസ്.എസ്.എഫ്. കേരള ക്യാമ്പസ് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. ഭീകരവാദവും തീവ്രവാദവും ഇസ്ലാമിന് അന്യമാണ് എന്ന് മാത്രം പറഞാൽ പോരാ മനുഷ്യത്വത്തിന് നിരക്കാത്തതാണ്. ദൈനം ദിനം ആളുകൾ കൊല്ലപ്പെട്ടു പോകുന്നുവെന്നല്ലാതെ മറ്റൊരു ലക്ഷ്യവും അതിനില്ല. മറ്റുള്ളവരുടെ വർഗ്ഗപരമായ ആചാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് വർഗീയതയാണ്. മഹാത്മകൾ കാണിച്ച വഴി പിൻപറ്റി ജീവിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താൻ എളുപ്പമാണന്നും പശുവിനെ വധിക്കാനുള്ളതല്ലന്നും അദ്ദേഹം പറഞ്ഞു. സലഫിസത്തിന്റെ പിന്നാലെ പോയാൽ അത് മനുഷ്യനെ ഭീകരവാദിയാക്കുമെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രതിനിധികളാണ് നടവയൽ മൗണ്ട് റാസിയിൽ നടക്കുന്ന എസ്.എസ്. എഫ്. കേരള ക്യാമ്പസ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. ഹസ്സൻ മുസ്ളിയാർ വെള്ളമുണ്ട പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി. എ. മുഹമ്മദ് ഫറൂഖ് നഇമി മി അൽ ബുഖാരി ,സി.കെ. റാഷിദ് ബുഖാരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ മതപണ്ഡിതർ പ്രഭാഷണങ്ങൾ നടത്തി. അസംബ്ലി 12-ന് സമാപിക്കും.







Leave a Reply