March 15, 2026

ജില്ലാ സ്കൂൾ ശാസ്ത്രമേള മീനങ്ങാടിയിൽ സമാപിച്ചു.

0
DSC_0163
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
സാമൂഹ്യശാസ്ത്രമേളയില്‍ മാനന്തവാടി ഉപജില്ല 274 പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തി. 255 പോയിന്റുമായി വൈത്തിരി രണ്ടാമതും, 236 പോയിന്റുമായി ബത്തേരി മൂന്നാംസ്ഥാനത്തുമെത്തി. ശാസ്ത്രമേളയില്‍ ബത്തേരി ഉപജില്ല 235 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ 193 പോയിന്റുമായി വൈത്തിരി രണ്ടാംസ്ഥാനവും, 191 പോയിന്റോടെ മാനന്തവാടി മൂന്നാംസ്ഥാനവും നേടി. ഗണിതശാസ്ത്രമേളയില്‍ 400 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് ജേതാക്കളായത്. 369 പോയിന്റുമായി ബത്തേരിയും 345 പോയിന്റോടെ വൈത്തിരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. പ്രവൃത്തിപരിചയമേളയില്‍ 55653 പോയിന്റോടെ ബത്തേരിയാണ് ഒന്നാമതെത്തിയത്. 51454 പോയിന്റോടെ മാനന്തവാടി രണ്ടാമതും, 49405 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാമതുമെത്തി. ഐ ടി മേളയില്‍ 159 പോയിന്റോടെ മാനന്തവാടിയാണ് ജേതാക്കളായത്. 124 പോയിന്റോടെ വൈത്തിരി രണ്ടാംസ്ഥാനവും, 111 പോയിന്റോടെ  ബത്തേരി മൂന്നാം സ്ഥാനത്തുമെത്തി.  

സമാപന സമ്മേളനം സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *