February 15, 2026

വന്യമൃഗശല്യം – ശാശ്വത പരിഹാരം വേണം, കെ.സി വൈ.എം മാനന്തവാടി രൂപത

0
FB_IMG_1511012551244
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വന്യമൃഗശല്യം – ശാശ്വത പരിഹാരം വേണം, കെ.സി വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.
വയനാട്ടിൽ വന്യമൃഗശല്യം ഒരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കുന്ന അവസ്ഥയിൽ
സർക്കാറിനേറെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും ശാശ്വത പരിഹരം
ആവശ്യപ്പെട്ടുകൊണ്ട് കെ.സി  വൈ.എം മാനന്തവാടി രൂപത മാനന്തവാടി DF0ഓഫീസിനു
മുൻപിൽ  ജനജീവൻ ധരണ നടത്തി. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന
കൃഷിഭൂമിയിൽ മാത്രമല്ല വയനാടിന്റെ സിംഹഭാഗവും വന്യജീവികളുടെ അക്രമത്തിൽ
പൊറുതിമുട്ടിയിരിക്കുന്നു. കാട്ടാനയുടെയും, കുരങ്ങിന്റേയും,
കാട്ടുപന്നിയുടേയും, ,  മാനിന്റേയും മൈലിന്റെയും, ശല്യം ക്രമാതീതമായി
വർദ്ധിച്ചിരിക്കുന്നു. ഒപ്പം കടുവയും കാട്ടുപോത്തും മനുഷ്യരെ
പരിഭ്രാന്തരാകുന്നു. വന്യമൃഗങ്ങളുടെ അക്രമത്തിൽ മനുഷ്യൻകൊല്ലപ്പെട്ടാൽ
തുച്ഛമായ നഷ്ട പരിഹാരമാണ് നൽകുന്നത്. വന്യമൃഗങ്ങളുടെ അക്രമത്തിൽ
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ റോഡ് ഉപരോധവും സംഘർഷവും നടത്തിയാൽ മാത്രം
നടപട. കൃത്യമായ ഏകോപനവും വ്യക്തമായ നടപടികളും ഇല്ലാത്തതുമൂലം വനത്തിലെ
മൃഗങ്ങളും നാട്ടിലെ മനുഷ്യരും കഷ്ട്ടപ്പെടുന്നു.വന വകുപ്പിന്റെ
നിരന്തരമായ നിശബ്ദതയ്ക്ക് വയനാടൻ ജനതയുടെ ഓർമ്മപ്പെടുത്തലാണ് ജനജീവൻ
ധരണ.കെ സി വൈ എം മാനന്തവാടി രൂപ താ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി
ഉദ്ഘാടനo ചെയ്തു..ഫാ:അനീഷ് കാട്ടാംകോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
.ഫാ:ബിജു
തൊണ്ടി പറമ്പിൽ, ഫാ: മനോജ്, ഫാ. സുനിൽ മുന്നിൽ, ഫാ. ഷിജോ വേനക്കുഴി, ബിബിൻ
ചെമ്പക്കര,ബിബിൻ, ഷിനോജ്‌, അഖിൽ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *