January 24, 2026

പുതുശേരി സെന്റ് മേരീസ് പളളി പ്രതിഷ്ഠ ചൊവ്വാഴ്ച

0
mty-chruch-19
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി: ∙ പുതുശേരി സെന്റ് മേരീസ് പളളിയുടെ പ്രതിഷ്ഠാ കർമ്മം ചൊവ്വാഴ്ച
നടക്കും. മാനന്തവാടി രൂപതാ ബിഷപ്പ് മാർ ഡജോസ് പൊരുന്നേടം മുഖ്യ
കാർമ്മികത്വം വഹിക്കും. സ്നേഹവിരുന്നും നടക്കും. പരിശുദ്ധ
കന്യകമറിയാമിന്റെ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ഡൊമനിക്
വളകൊടിയിൽ കൊടിയേറ്റി. ഇന്ന് പരേത സ്മണ നടക്കും. 22ന് വൈകിട്ട് കുർബാന,
ദിവ്യകാരുണ്യ പ്രദക്ഷിണം, ആഘോഷ ജൂബിലി കുർബാന, പ്രസംഗം എന്നിവ നടക്കും.
24ന് വൈകിട്ട് 4.30ന് തലശേരി അതിരൂപതാ ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്
പൊന്തിഫിക്കൽ കുർബാന എന്നിവ നടക്കും. 25ന് വൈകിട്ട് അഞ്ച് വൈദീകർ ചേർന്ന്
പാട്ടുകുർബാന അർപ്പിക്കും. മുടപ്പിനാൽ കടവിലേക്ക് പ്രദക്ഷിണം ഉണ്ടാകും.
26ന് നടക്കുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് മാർ ജേക്കബ് തൂങ്കുഴി
കാർമ്മികത്വം വഹിക്കും. നേർച്ച ഭക്ഷണത്തോടെ കൊടിയിറക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *