April 28, 2024

കുറുവാദ്വീപ്‌ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണം

0
മാനന്തവാടി:  ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കുറുവാ ദ്വീപ്‌ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന്  ഹെഡ് ലോഡ് ആന്‍ഡ്‌ ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി ഐ ടി യു) കുറുവാ ടൂറിസം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍  നവംബര്‍ 1 മുതല്‍ കുറുവാദ്വീപ്‌ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് ചില തല്‍പരകക്ഷികളുടെ താല്‍പര്യ പ്രകാരം  ഇതുവരെയില്ലാത്ത  നിയന്ത്രങ്ങള്‍ കൊണ്ടുവന്നു ദ്വീപിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദ്വീപ്‌ തുറന്നു പ്രവര്‍ത്തിക്കത്തത് അറിയാതെ ദിവസവും നിരവധി വിനോദസഞ്ചാരികളാണ് നിരാശരായി തിരികെ പോകുന്നത്. കുറുവാ ദ്വീപില്‍ പാല്‍വെളിച്ചം ഭാഗത്ത് നിന്നും ഡി എം സി ജീവനക്കാരായി 25 ആളുകളും പാക്കം ചെറിയമല ഭാഗത്ത് നിന്നും വി എസ് എസ് ജീവനക്കാരായി 39 ആളുകളും ജോലിചെയ്തു വരുന്നു. വി എസ് എസ് ജീവനിക്കാരില്‍ 90 ശതമാനവും ആദിവാസി വിഭാഗത്തില്‍പെടുന്നവരുമാണ്. ദ്വീപ്‌ തുറക്കാത്തതിനാല്‍ ഇവര്‍ക്ക് തൊഴില്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവരെ കൂടാതെ പരിസരത്തുള്ള  കച്ചവടക്കാരുള്‍പ്പെടെയുള്ളവര്‍ ഏറെ പ്രതിസന്ധിയിലാണ്. അതിനാല്‍ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലിച്ച് കുറുവാ ദ്വീപ്‌ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹെഡ് ലോഡ് ആന്‍ഡ്‌ ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി ഐ ടി യു) യോഗം ഉദ്ഘാടനം ചെയ്തു.  പി .പി .ഷാജു അധ്യക്ഷനായി. സി .ഐ .ടി .യു .ജില്ലാകമ്മിറ്റി അംഗം  കെ വി രാജു,  ഏരിയ പ്രസിഡന്റ് ജോയ്.  കുറുവാ സംരക്ഷണ സമിതി കണ്‍വീനര്‍ സണ്ണി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *