April 28, 2024

കുറുവാദ്വീപ്:സി പി ഐ സി പി എം തർക്കമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കിസാൻ സഭ

0

മാനന്തവാടി: കുറുവ ദ്വീപിൽ സന്ദർശകർക്ക് നിയന്ത്രണം എർപ്പെടുത്തുന്നതിന് പിന്നിൽ സി പി ഐ സി പി എം തർക്കമെന്ന രീതിയിൽ ചില പത്രങ്ങളിൽ വന്ന വാർത്താ അടിസ്ഥാനരഹിതമൊണ്.ഇന്ത്യയിലെ വനമേഖലയിലും വിവിധ ഏജൻസികളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രതടുറിസമാണ് അനുവദിക്കുന്നത്. വയനാട് ജില്ലയിലെ കുറുവ ദ്വീപ് ലോകത്തിലെ തന്നെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണ്.വയനാട് ജില്ലയിലെതന്നെ തോൽപ്പെട്ടി മുത്തങ്ങ, ചേമ്പ്ര പിക്, തുടങ്ങിയ സ്ഥലങ്ങളിൽ 400, 200 പേരെ മാത്രമേ ദിവസം സന്ദർശനത്തിന് അനുമതിയുള്ളു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സിനീയർ സയിന്റസ്റ്റ് ബിതോസിന്ന കുറുവ ദ്വീപിൽ കൈയിങ്ങ് കപ്പസിറ്റിയെ കുറിച്ച് പഠനം നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 400 പേർക്ക് മാത്രംപ്രവേശനം പരിമിതപ്പെടുത്തി വനം വകുപ്പ് ഉത്തരവ്  കഴിഞ്ഞ 10 തിന് പുറത്തിറക്കിയത്. ഇത് വനം വകുപ്പ് ഓഫിസുകളിൽ നിന്നും വെസൈറ്റിലും ലഭ്യമാണ്. വസ്തുത ഇതായിരിക്കെ സിപിഐ സി പി എം തർക്കമണ് കുറുവയിൽ നിയന്ത്രണത്തിന് കരാണമെന്ന  നുണ പ്രചരണം നടത്തുന്നത് ഇത് പൊതുജനങ്ങളും പരിസരവാസികളും മനസ്സിലാക്കണം. എതാനും കച്ചവടക്കാരുടെ താൽപര്യത്തിന് വഴങ്ങി കുറുവയിലെ നിയന്ത്രണം ഏർപ്പെടുത്തുന്ന വനം വകുപ്പ് തിരുമാനം പിൻവലിക്കാൻ പാടില്ലന്നും ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന് കിസാൻസഭ എതിരല്ലന്നും കിസാൻസഭയക്ക് എതിരെ ചിലർ നടത്തുന്ന പ്രചരണം രാഷ്ടീയ ലാഭത്തിനാണ്.ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ടുറിസത്തെ തകർക്കാൻ മാത്രമേ ഉപകരിക്കു ഇത്തരം പ്രചരണണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും കിസാൻസഭയുടെ നേതാക്കളെ സ്ത്രീകളെ കൊണ്ട് ഫോൺ വിളിച്ച് അസഭ്യം പറയിക്കുന്ന കുറുവാ സംരക്ഷണസമതിയുടെ പ്രവർത്തകർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും  പരാതി നൽകുമെന്നും കുറുവ വിഷയത്തിൽ കിസാൻസഭയുടെ നിലപാട് വനം വകുപ്പിനെയും പൊതുജനങ്ങളെയും അറിയിച്ചതണ്.ഇതിൽ മറച്ച് വെച്ച് ഒന്നും ചെയ്യനില്ലന്നും നിലപാടുകളിൽ മാറ്റമില്ലന്നും കിസാൻസഭ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റ് കെ.പി.രാജനും സെക്രട്ടറി എം.ബാലകൃഷ്ണനും വാർത്ത കുറിപ്പിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *