January 24, 2026

അർബുദ രോഗിയായ വിധവക്ക് വീടില്ല

0
rema-panavally
By ന്യൂസ് വയനാട് ബ്യൂറോ

 

കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അർബുദ രോഗിയായ വിധവക്ക് വീടില്ല. എട്ടാം വാർഡ് ചെമ്പക മൂലയിലെ പരേതനായ കണ്ടത്തിൽ ബാലന്റെ ഭാര്യ രമയാണ് പരാതിക്കാരി .സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും പട്ടിക വന്നപ്പോൾ ഇവർ പുറത്തായി. അഞ്ചു കൊല്ലം മുമ്പ് ഇവരുടെ ഒരു വൃക്കയും നീക്കം ചെയ്തിരുന്നു. രോഗിയായ ഇവർക്ക് ലഭിക്കുന്ന അർബുദപെൻഷൻ കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്‌. പാതി പണിയിൽ ഉപേക്ഷിച്ച വീടാവട്ടെ ടാർപോളിൻ കെട്ടിമറച്ചിരിക്കുകയാണ്.മക്കൾ ഇല്ലാത്ത രമ ജില്ലാ കളക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്. നീതി  ലഭിക്കുമെന്ന പ്രതീക്ഷയോടെ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *