കെ.സി.വൈ.എം. വാഹനജാഥക്ക് ഒരുക്കങ്ങൾ ആരംഭിച്ചു.
മാനന്തവാടി ∙ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ വാർഷികത്തോട് അനുബന്ധിച്ച്
നടക്കുന്ന വാഹനപ്രചരണ ജാഥയ്ക്ക്‌വേണ്ടി വി. ചാവറയച്ചന്റെ ഛായാചിത്രം
ബിഷപ്പ് മാർ ജോസ് പൊരുന്നേടം ആശിർവ്വദിച്ചു. ‘ചാവറയച്ചൻ; സാക്ഷരതയുടെ
പിതാവ്, കേരള നവോത്ഥാനത്തിന്റെ വിപ്ലവനായകൻ' എന്ന ആപ്തവാക്യം
ഉയർത്തികാണിച്ച് കൊണ്ടുള്ള ഛായാചിത്രമാണ് രൂപതയുടെ വിവിധഭാഗങ്ങളിൽ
പര്യടനത്തിനായി കൊണ്ടുപോകുന്നത്. ആശിർവ്വദിച്ച ഛായാചിത്രം വാഹനപ്രചരണ
ജാഥയ്ക്കുവേണ്ടി മാനന്തവാടി രൂപത ട്രഷറർ സുബിൻ ജോസ് ഏറ്റുവാങ്ങി. രൂപതാ
ചാൻസലർ ഫാ. ജോസഫ് നെടുങ്കല്ലേൽ, പ്രൊക്കുറേറ്റർ റഫാ. ജിൽസൺ
കോക്കണ്ടത്തിൽ, വൈസ്ചാൻസലർ ഫാ. അനൂപ് കാളിയാനി, കെ.സി.വൈ.എം .രൂപത ഡയറക്ടർ
ഫാ. ലാൽ ജേക്കബ് പൈനുങ്കൽ, ആനിമേറ്റർ സിസ്റ്റർ സ്മിത എന്നിവർ
പ്രസംഗിച്ചു. ഡിസംബർ രണ്ടിന് മാനന്തവാടി കണിയാരം കത്തീഡ്രലിൻ വച്ചു
നടക്കുന്ന വാർഷിക ആഘോഷത്തിന് ചുങ്കക്കുന്ന്, ദ്വാരക, കല്ലോടി, കൽപ്പറ്റ,
നിലമ്പൂർ, നടവയൽ, മണിമൂളി, മാനന്തവാടി, ഗൂഡല്ലൂർ, പയ്യംപ്പള്ളി, സുൽത്താൻ
ബത്തേരി, തരിയോട് എന്നീ 13 മേഖലകളിൽ നിന്ന് വി. ചാവറ കുര്യാക്കോസ്
ഏലിയാസച്ചന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വാഹന പ്രചരണ ജാഥ
എത്തിച്ചേരും. പൊതു സമ്മേളനം മാനന്തവാടി രൂപത വികാരി ജനറൽ മോൺ. ഡോ.
അബ്രാഹം നെല്ലിക്കൽ ഉദഘാടനം ചെയ്യും. റവ. ഡോ.റോയി കണ്ണൻച്ചിറ പ്രഭാഷണം
നടത്തും.






Leave a Reply