38-ാംത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
കല്‍പ്പറ്റ:ഡിസംബര്‍ 4മുതല്‍ 8വരെ പനമരം ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന 38-ാംത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്,വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജ്,പ്രന്‍സിപ്പാള്‍ എം.ആര്‍.രാമചന്ദ്രന്‍,പബ്ലിസിറ്റി കവീനര്‍ എം.ടി.മാത്യുഎന്നിവര്‍ പങ്കെടുത്തു.അനില്‍ കുറ്റിച്ചിറയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.ജില്ലാ പഞ്ചായത്ത് അംഗം ഇസ്മയില്‍,പ്രഭാകരന്‍,ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.സി.രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Also read






Leave a Reply