213 മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി അഖില വയനാട് പാരമ്പര്യ അമ്പെയ്ത്ത് മത്സരം നടത്തി
213 മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി അഖില വയനാട് പാരമ്പര്യ അമ്പെയ്ത്ത് മത്സരം നടത്തി. മാനന്തവാടി നഗര സഭ, മാനന്തവാടി – പനമരം ബ്ലോക്ക് പഞ്ചായത്തുകൾ , തവിഞ്ഞാൽ , തിരുനെല്ലി, എടവക , വെള്ളമുണ്ട, തൊണ്ടർനാട് , പനമരം ഗ്രാമപഞ്ചായത്തുകൾ , കേരള പുരാവസ്തു വകുപ്പ് ,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ , പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയം , തലയ്ക്കൽ ചന്തു സ്കൂൾ ഓഫ് ആർച്ചെറി -കുറിച്യ സമുദായ സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ പെരിഞ്ചോല തറവാട്ടിൽ വച്ച് നടന്ന മത്സരം ശ്രീമതി പ്രീത രാമൻ ഉദ്ഘാടനം ചെയ്തു . കെ ആർ പ്രദീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വി ആർ പ്രവീജ് മുഖ്യാതിഥിയായിരുന്നു . പെരിഞ്ചോല അച്ചപ്പൻ, രാമൻ പുതൂർ, രാമൻ ചെറുവടി എന്നിവർ സംസാരിച്ചു . പുരുഷ വിഭാഗത്തിൽ അച്ചപ്പൻ കുട്ടനട , കുഞ്ഞിരാമൻ , കേളു ചെറിയലക്കൽ എന്നിവരും വനിതാ വിഭാഗത്തിൽ വിസ്മയ , ദിൽഷ ദിനേശൻ , ദിവ്യ കൃഷ്ണ എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.






Leave a Reply