April 16, 2026

ഉമാശങ്കര്‍ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന നേതൃത്വനിരയിലേക്ക്

0
06-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : വയനാട് ജില്ലയില്‍ നിന്ന് ആദ്യമായി എന്‍ ജി ഒ അസോസിയേഷന് സംസ്ഥാന ഭാരവാഹിത്വം ലഭിച്ചു. ആലപ്പുഴയില്‍ നടന്ന  നാല്‍പ്പത്തിമൂന്നാം .സംസ്ഥാന സമ്മേളനത്തില്‍ ഉമാശങ്കര്‍  സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം എന്‍ ജീ ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ്സ് അനുകുല അധ്യാപക സര്‍വീസ് സംഘടനാ കൂട്ടായ്മയായ സെറ്റോ വയനാട് ജില്ലാ ചെയര്‍മാനാണ്. വിദ്യാര്‍ത്ഥി രാഷ്ടീയത്തിലൂടെ പൊതു രംഗത്ത് വന്ന് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി  കല്‍പ്പറ്റ ഗവ.കോളജ് യൂണിയന്‍ ചെയര്‍മാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഘട്ടത്തിലാണ്   ഉമാശങ്കര്‍സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചതും  എന്‍ ജി ഒ അസോസിയേഷനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *