January 19, 2026

സ്കിൽ ഇന്ത്യ പരിശീലന ശില്പശാല ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ സ്കിൽ ഇന്ത്യ പരിശീലന ശില്പശാല തുടങ്ങി. ഗ്രാമങ്ങളുടെ സുസ്ഥിര വികസനവും സ്വയം പര്യാപ്തതയും ലക്ഷ്യമാക്കുന്ന, കേന്ദ്രമാനവവിഭവ ശേഷി വകുപ്പിന്റെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെയും രാജ്യത്തെ യുവതീ-യുവാക്കളിൽ തൊഴിൽ നൈപുണ്യം വളർത്താനുദ്ദേശിച്ചുള്ള സ്കിൽ ഇന്ത്യ കാമ്പെയിനിന്റ്റെയും ഭാഗമായാണ് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ “ബേസിക് ഇലക്ട്രിക്കൽ & ഇലക്ടോണിക്സ്” പരിശീലന ശില്പശാല ആരംഭിച്ചത്. വിവിധ ബാച്ചുകളായി തിരിച്ച് 30 മണിക്കൂർ നീളുന്ന  പരിശീലനത്തിലൂടെ  വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന ഇലക്ട്രിക്  ഉപകരണങ്ങളുടെ അറ്റകുറ്റപണിയും വയറിംഗ് – പ്ലംബിംഗ് ജോലികളും ആണ് പഠിപ്പിക്കുന്നത് എന്ന് പ്രോഗ്രാം ഓഫീസർ  ആബിദ് തറവട്ടത്ത് അറിയിച്ചു.  
        പെൺകുട്ടികളെ  അടക്കം  വീട്ടിലെ ഉപകരണങ്ങൾ  നന്നാക്കാൻ പ്രാപ്തമാക്കുന്നതിലൂടെ  സമൂഹത്തിന്   തന്നെ  ഏറെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ഇലക്ട്രിക്കൽ  എഞ്ചിനീയറിംഗ്  വകുപ്പ് മേധാവി ഡോ.അനസ് രാജ് ഉത്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്ത്, പരിശീലകൻ  മുഹമ്മദ് ഷഫീഖ്, ഗ്രീഷ്മ എൻ ആർ, വർഷ പി.എം, രെജീഷ് എം എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *