വിമൽ ജ്യോതി ഹോസ്റ്റൽ ജൂബിലി ആഘോഷം 9-ന് കൽപ്പറ്റയിൽ
വിമൽ ജ്യോതി ഹോസ്റ്റൽ രജത ജൂബിലി നിറവിൽ
കൽപ്പറ്റ: കൽപ്പറ്റ കൈരളി നഗറിൽ പ്രവർത്തിക്കുന്ന വിമൽ ജ്യോതി വനിത ഹോസ്റ്റൽ രജത ജൂബിലി നിറവിൽ .ആരാധന
സന്യാസിനി സമൂഹം (എസ്.എ.ബി.എസ് ) മാനന്തവാടി പ്രൊ വിൻസിന്റെ നേതൃത്വത്തിൽ 1992-ൽ ആരംഭിച്ച ഹോസ്റ്റൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചു വരുന്നു . ആദ്യകാലഘട്ടങ്ങളിൽ കൽപ്പറ്റയിൽ ജോലി കെത്തുന്ന സ്ത്രീകൾക്ക് ഒരു താമസ സ്വകര്യം ഉണ്ടായിരുന്നില്ല ആ കാലഘട്ടങ്ങളിൽ പുറത്തു നിന്നെത്തുന്ന സ്ത്രികളായ ഉദ്യോഗസ്ഥർക്ക് ഒരു ആശ്രയമായിരുന്നു ഇത്. ഇപ്പോൾ വിദ്യാർത്ഥികളും ജോലിക്കാരുമുൾപ്പെടെ നൂറോളം പേർ ഇവിടെ താമസിക്കുന്നു.സി. മരിയ എസ്.എ.ബി.എസ് ന്റെ നേതൃത്വത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത് .ഹോസ്റ്റൽ രജത ജൂബിലി ആഘോഷം നവംബർ 9 വ്യഴാഴ്ച്ച രാവിലെ 1O:30 ന് . മാനന്തവാടി രൂപതാമെത്രാൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി നടത്തും. തുടർന്ന് ആഘോഷ പരിപാടികളും സ്നേഹവിരുന്നും ഉണ്ടാകും.





Leave a Reply