April 20, 2026

സോഷ്യലിസ്റ്റ് മാധവൻനായരെക്കുറിച്ചറിയാൻ പി. സൂപ്പി എഴുതിയ കുറിപ്പൊന്ന് വായിക്കുക.

0
FB_IMG_1515998316185
By ന്യൂസ് വയനാട് ബ്യൂറോ
2005-ലെ വായനാദിനത്തിൽ മാധവേട്ടന്റെ സുഹൃത്തായ പി. സൂപ്പി ( പള്ളിയാൽ സൂപ്പി) ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ്:
  ഇന്ന് വായനാ ദിനം.                                ഈ ദിനത്തിൽ ഏറ്റവും ഓർക്കേണ്ട ഒരാൾ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്.വയനാട്ടുകാരെ വായിപ്പിക്കാൻ ഏറ്റവും അധികം വിയർപ്പൊഴുക്കിയവരിൽ പ്രധാനി.
 ഇ.കെ .മാധവൻ നായർ.
പി.എൻ.പണിക്കരോടൊപ്പം ഗ്രന്ഥ ശാലാ പ്രസ്ഥാനത്തിലെ മുൻനിര പോരാളി .അവിഭക്ത കണ്ണൂർ ജില്ലയിലെ (ഇന്നത്തെ കണ്ണൂർ,കാസര്ഗോഡ്,മാനന്തവാടി താലുക്ക്)ഗ്രന്ഥ ശാലാ സംഘത്തിന്റെ പ്രസിഡണ്ട്‌.ഗ്രന്ഥ ശാലാ സംഘം  ഇന്ഗ്ലീഷികരിച്ചു ലൈബ്രറി കൌണ്‍സിൽ എന്ന സർക്കാർ വിലാസമാകുന്നതിനു മുൻപുള്ള ത്യാഗത്തിന്റെ കാലഘട്ടം.ഒന്നും ആഗ്രഹിക്കാത്ത കുറെ മനുഷ്യ സ്നേഹികൾ ജനങ്ങളെ വായിക്കാൻ പഠിപ്പിച്ച കാലം.                   കെ. ഗോവിന്ദൻ എന്ന ഗോവിന്ദ  കുറുപ്പിനെ മറക്കാൻ കഴിയില്ല.
                                
               50 വര്ഷം മുമ്പ് ഡിഗ്രി പാസ്സായ,ഡോ.കെ.എൻ.പണിക്കരുടെ സതീർത്യൻ.കരിഞ്ചോല അധികാരിയുടെ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച മകൻ,അന്നത്തെ നിലയിൽ അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക്  എളുപ്പം എളുപ്പം കയറിപ്പോകാൻ കഴിയുമായിരുന്ന ആൾ.തിരഞ്ഞെടുത്ത മാര്ഗം പൊതു പ്രവര്ത്തനത്തിന്റെ തായിരുന്നു.എന്നും സോഷ്യലിസ്റ്റായിരുന്നു ഇ.കെ.           മാധവൻ എന്റെ രാഷ്ട്രീയ ഗുരുവാണെന്ന് ഒരിക്കൽ എം പി വീരേന്ദ്ര കുമാര് എന്നോട് പറഞ്ഞിരുന്നു.
    ദീർഘ കാലം മാനന്തവാടി ബി.ഡി.സി.ചെയർമാൻ.17 വർഷം വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌,
5 വർഷം പ്രസിഡണ്ട്‌.തരുവണ ബാങ്ക് പ്രസിഡണ്ട്‌ ,കണ്ണൂർ ജില്ല ബാങ്ക് ഡയരക്ടർ,35 വർഷം പഞ്ചായത്ത് മെമ്പർ (ഒരിക്കലും പരാജയപെട്ടിട്ടില്ല) ഇങ്ങനെ കഴിഞ്ഞ അരനൂറ്റാണ്ടിൽ ഏറെയായി വെള്ളമുണ്ടയിലെയും വയനാടിലെയും പൊതു മണ്ഡലത്തിൽ നിറ ദീപ മായി പ്രകാശിക്കുകയാണ്ഇ.കെ.
      " എടാ" എന്ന് ഞങ്ങളെ  വിളിക്കാൻ ഒരാൾക്കേ ഞങ്ങൾ,വെള്ളമുണ്ടാക്കാർ  അധികാരം കൊടുത്തിട്ടുള്ളൂ.അത് ഇ.കെ ക്കാണ്.എടാ എന്ന് വിളിച്ചു ചുമലിൽ കൈവെച്ചു,നിറ ചിരിയോടെ കുടുംബ കാര്യം അന്യെഷിക്കുന്ന.50 വര്ഷത്തെ പൊതു ജീവിതം സാമ്പത്തിക കണക്കിൽ നഷ്ടം മാത്രം ബാക്കിയാകിയ ,ഈ മണ്ടൻ  ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് .
 എം ടി യുടെ ഒരു വാചകം കടമെടുക്കട്ടെ. 
 "ഞങ്ങൾ നന്ദി പറയുന്നു .ഈ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉർവരതക്ക്  "
( കടപ്പാട്: പി. സൂപ്പി ) 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *