വൈത്തിരിയിലെ സ്‌കൂട്ടർ മോഷ്ടാവിനെ പൊലീസ് ബത്തേരിയിൽ നിന്ന് പിടികൂടി


കൽപ്പറ്റ: കഴിഞ്ഞ ചൊവ്വാഴ്ച വൈത്തിരി ടൗണിൽ വെച്ച് പട്ടാപകൽ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂറ്റനാട് കോട്ടത്തറ വയലിൽ പാത്തൂർ വീട്ടിൽ ഷാജിയുടെ മകൻ  മുഹമ്മദ് ഷൈജലിനെ(20 )യാണ് സ്‌കൂട്ടർ സഹിതം വൈത്തിരി പോലീസ് ബത്തേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.      വൈത്തിരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകൻ മുഹമ്മദ് ആസിഫിന്റെ സ്കൂട്ടറാണ് അദ്ദേഹം…


വയനാട്ടിലെ ആദ്യത്തെ കാർബൺ സന്തുലിത പ്ലാന്റ് കൽപ്പറ്റ നഗരസഭയിൽ നിർമ്മാണമാരംഭിക്കുന്നു.


കൽപ്പറ്റ നഗരസഭയുടെ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റായ കാർബൺ ന്യൂട്രൽ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കുന്നു.വെള്ളാരം കുന്ന് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പ്ലാന്റിന്റെ തറക്കല്ലിടൽ നഗരസഭാ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻ കുട്ടി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പി.പി. ആലി അധ്യക്ഷത വഹിച്ചു. ഒരു കോടി എഴുപത് ലക്ഷം രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. മാർച്ച് 31ന് മുൻപ്…


മേപ്പാടി ഐ.എൻ.ടി.യു.സി. ഓഫീസിന് നേരെ അക്രമം: ചൊവ്വാഴ്ച കോൺഗ്രസ് പ്രതിഷേധം.


കൽപ്പറ്റ: ഒരു സംഘമാളുകൾ മേപ്പാടിയിലെ ഐ.എൻ.ടി.യു.സി. ഓഫീസിന് നേരെ ആക്രമണം നടത്തി.തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക്  മേപ്പാടിയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും  പൊതുയോഗവും നടത്തും.


കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം; കെ.സി.വൈ.എം അനിശ്ചിതകാല നിരാഹാരത്തിന്


മാനന്തവാടി ∙ നാല് പതിറ്റാണ്ടോളമായി നീതിക്ക് വേണ്ടി സമരം ചെയ്യുന്നകാഞ്ഞിരത്തിനാൽ കുടുംബത്തിനോട് സർക്കാർ പുലർത്തുന്ന മനുഷ്യത്വ രഹിതമായനിലപാടിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽഅനിശ്ചിതകാല നിരാഹാര സമരം നടത്തും. കാഞ്ഞിരത്തിനാൽ ജെയിംസ്കലക്ട്രേറ്റിന് മുൻപിൽ നടത്തുന്ന സമരം തുടങ്ങിയിട്ട് 900 ദിവസങ്ങൾപൂർത്തിയായി. അധികാരികളുടെ ഭാഗത്ത് നിന്ന് മാനുഷികമായ ഇടപെടലുകളൊനിയമപരമായ നടപടികളൊ ഇതുവരെ ഉണ്ടായിട്ടില്ല. വിവധ റിപ്പോർട്ടുകളുംവിവരാവകാശ നിയമപ്രകാരമുള്ള…


മാനന്തവാടി ടി.ടി.ഐ.യിൽ പൂർവ്വ വിദ്യാർഥി- അധ്യാപക സംഗമം


മാനന്തവാടി ∙ സെന്റ് ജോസഫ്സ് ടിടിഐയിലെ ടിടിസി വിഭാഗം പൂർവ്വ വിദ്യാർഥി-അധ്യാപക സംഗമം കൗൺസിലർ പി.വി. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരിജനറൽ ഫാ. ഡോ. അബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥിഡയറക്ടറി പ്രകാശനം ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ. ലീന നിർവഹിച്ചു. പ്രിൻസിപ്പൽടി.ടി. സണ്ണി, ഡോ. വിജയൻ ചാലോട്, ഫാ. പോൾ മണ്ടോളിക്കൽ, കെ.എ.…


തോൽപ്പെട്ടി ഗവ ഹൈസ്കൂളിൽ അധ്യാപക നിയമനം


മാനന്തവാടി ∙ തോൽപ്പെട്ടി ഗവ ഹൈസ്കൂളിൽ എച്ച്എസ്എ നാച്ചുറൽ സയൻസ്അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് നടക്കും.


ജില്ലാ വിദ്യാഭ്യാസ ഓഫീസറെ മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ ഭാരവാഹികൾ ഉരോധിച്ചു


ജില്ലാ വിദ്യാഭ്യാസ ഓഫീസറെ മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ ഭാരവാഹികൾ ഉരോധിച്ചു സ്ക്കൂളിന്റെ ദൈനംദിന  പ്രവർത്തനങ്ങൾ താളം തെറ്റും വിധം പ്രവർത്തിക്കുന്ന രണ്ട് അധ്യാപകരെ സ്കൂളിൽ നിന്നും മാറ്റണമെന്നാവശ്യപെട്ടാണ് പി. ടി. എ പ്രസിഡണ്ട് സി.എൻ. ചന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചത്. ഏഴ്,  അഞ്ച് ക്ലാസുകളിൽ പഠിപ്പിക്കുന്ന രണ്ട് അധ്യാപകർ…


പൂർവ്വ വിദ്യാർത്ഥികൾക്ക് സ്നേഹവീട് നിർമ്മിച്ചു നൽകി മാനന്തവാടി ഗവ:കോളേജ് എൻ.എസ്.എസ്.വിദ്യാർത്ഥി കൂട്ടായ്മ


മാനന്തവാടി:പൂർവ്വ വിദ്യാർത്ഥികൾക്ക് സ്നേഹവീട് നിർമ്മിച്ചു നൽകി മാനന്തവാടി ഗവ:കോളേജ് എൻ.എസ്.എസ്.വിദ്യാർത്ഥി കൂട്ടായ്മ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും സഹായത്തോടെയാണ് എൻ.എസ്.എസ്.വിദ്യാർർത്ഥികൾ പൂർവ്വ വിദ്യാർത്ഥി കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു നൽകിയത്.6 ലക്ഷം രൂപ ചിലവിൽ 800 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചു നൽകിയത് എടവക പായോട് സ്വദേശിയായ പുഷ്പലതക്കാണ് മാനന്തവാടി ഗവ:കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് സേനഹവീട് നിർമ്മിച്ചു…


ഒറ്റ നമ്പര്‍ ലോട്ടറിക്കാര്‍ക്കെതിരെ നടപടികളുമായി ജില്ലാ പോലിസ് രണ്ടു പേര്‍ അറസ്റ്റില്‍


പനമരം: ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന ഒറ്റ നമ്പര്‍ ലോട്ടറിക്കെതിരെ പോലിസ് നടപടി ആരംഭിച്ചു. പനമരം കേന്ദ്രീകരിച്ച് നടന്ന റെയിഡില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. എടത്തംക്കുന്ന് സ്വദേശിയായ മുച്ചാലംകണ്ടി മണി, നീര്‍വാരം സ്വദേശിയായ അമ്പലത്തിങ്കല്‍ ദിവാകരന്‍ എന്നിവരെയാണ് പനമരം പോലിസ് അറസ്റ്റ് ചെയ്തത്. കേരളാ സംസ്ഥാന ലോട്ടറിയുടെ സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ അവസാന മൂന്നക്ക…