ജയരാജ് ബത്തേരിക്ക് മനുഷ്യാ വാകാശ പുരസ്കാരം സമ്മാനിച്ചു.:യുവാക്കൾ മാധ്യമങ്ങളിലൂടെ മാറ്റത്തിന്റെ പ്രകമ്പനം സൃഷ്ടിക്കാൻ പ്രാപ്തരായവർ – കൽപ്പറ്റ നാരായണൻ


മാനന്തവാടി:മാധ്യമങ്ങളിലൂടെ മാറ്റത്തിന്റെ പ്രകമ്പനം സൃഷ്ടിക്കാൻ പ്രാപ്തരായവരാണ് ഇന്നത്തെ യുവതലമുറയെന്ന് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് പൂർണ്ണമാകണമെങ്കിൽ ശീലങ്ങളിൽ നിന്ന് മാറിച്ചിന്തിക്കണം. എങ്കിൽ മാത്രമേ നീതിനിഷേധം കാണുവാനും അവ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനും സാധിക്കുകയുളളൂവെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. യുവജന പ്രകമ്പനം എന്നതായിരിക്കണം ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല വാക്ക് എന്ന് അദ്ദേഹം യുവാക്കളെ…


പൂപ്പൊലിയിൽ അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ആരംഭിച്ചു


  അമ്പലവയൽ:പൂപ്പൊലിയോടനുബന്ധിച്ച്    ഓർക്കിഡ്, സ്ട്രോബറി, ചെറുപഴങ്ങൾ,  പൂക്കൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ആരംഭിച്ചു. കേരള കാർഷിക സർവകലാശാല സീഡ്‌സ് ആൻഡ് വെജിറ്റബിൾ അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. സി നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.   ഔദ്യോഗിക ഉദ്‌ഘാടനം  അമേരിക്കയിലെ സെന്‍റർ ഫോർ ഗ്ലോബല്‍ ഇനിഷ്യേറ്റിവ്സ്ന്‍റെ ഹോർട്ടിക്കൾച്ചർ ഡയറക്ടർ ഡോ. ശാരദാ കൃഷ്ണൻ നിർവ്വഹിച്ചു. കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന…


ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നു: റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി


കല്‍പ്പറ്റ: ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നതായി റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2016 മെയ് മാസം 31ന് മാനന്തവാടി ജിവിഎച്ച്എസ്എസ് ലെ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് ആവശ്യമായ പേപ്പറുകള്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ 20മാസങ്ങള്‍ പിന്നിട്ടിട്ടും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ ഇതിനുള്ള നടപടികള്‍…


അറിവുപകര്‍ന്ന്‍ സര്‍വകലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം


അമ്പലവയല്‍: രാജ്യാന്തര പുഷ്പ മേളയില്‍ കേരള കാര്‍ഷിക സര്‍വ്വകാലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം വിഭാഗം പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ മണ്ണൂത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശയ വിനിമയ കേന്ദ്രം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൂപ്പൊലിയില്‍ കാര്‍ഷിക ജ്ഞാനം നല്‍കുന്നു. അമ്പതില്‍പരം കാര്‍ഷിക ഗ്രന്ഥങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ പരിശീലന പരിപാടികളും ഇവര്‍ പലയിടങ്ങളിലായി നടത്തിവരുന്നു.…


നാഷണല്‍ ജാക്ക് മിഷന്‍ രൂപീകരിക്കണം; ഡോ. ഡി.എല്‍ മഹേശ്വര്‍


അമ്പലവയല്‍: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ദേശീയ ചക്ക മിഷന്‍ (നാഷണല്‍ ജാക്ക് മിഷന്‍) രൂപീകരിക്കണമെന്ന്‍ കര്‍ണ്ണാടക,ബേഗല്‍ കോട്ട് ഹോര്ട്ടികള്‍ച്ചറല്‍ സയന്‍സ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഡി.എല്‍ മഹേശ്വര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പുഷ്പ മേളയോടനുബന്ധിച്ച് അമ്പലവയലില്‍ ആരംഭിച്ച അന്തര്‍ ദേശീയ ഓര്‍ക്കിഡ്, സ്‌ട്രോബറി പുഷ്പഫല ശില്പശാലയില്‍ പ്രബന്ധാവതരണത്തിനെത്തിയ അദ്ദേഹം…


ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം; എം.എസ്.എഫ്.വയനാട് ജില്ലാ വിദ്യാര്‍ത്ഥി റാലി നാളെ


കല്‍പ്പറ്റ. ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം എന്ന പ്രമേയത്തില്‍ എം.എസ്.എഫ്.വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥി റാലിയും പൊതു സമ്മേളനവും നാളെ വൈകുന്നേരം 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റാലിയും പൊതു സമ്മേളനവും ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍.എം.പി.ഉദ്ഘാടനം ചെയ്യും. കേന്ദ്ര-കേരള ഭരണത്തിന്റെ…


പ്രവാസി ക്ഷേമത്തിനായി വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചു


മാനന്തവാടി:അസോസിയേഷൻ മാനന്തവാടി താലൂക്ക് ഓഫീസ് ഞായറാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഞായറാഴ്ച രാവിലെ 11 മണിക്ക് ജില്ലാ രക്ഷാധികാരികളായ മുഹമ്മദും, റോയി മാത്യുവും ചേർത്ത് ഓഫീസിന്റെ ഉദ്ഘാടനം ചെയ്യം. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടന 14 ജില്ലകളിലും കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും ജോലി നഷ്ട്ടപെട്ട് വരുന്ന പ്രവാസികളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും സർക്കാർ…


ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നു; റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി


കല്‍പ്പറ്റ: ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നതായി റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2016 മെയ് മാസം 31ന് മാനന്തവാടി ജിവിഎച്ച്എസ്എസ് ലെ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് ആവശ്യമായ പേപ്പറുകള്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ 20മാസങ്ങള്‍ പിന്നിട്ടിട്ടും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ ഇതിനുള്ള നടപടികള്‍…


കാലാനുസൃതമായ വാടക നല്‍കുന്നില്ല ; ബിൽഡിംഗ്‌ ഓണേഴ്സ് നിയമ നടപടിയിലേക്ക്


മാനന്തവാടി: കാലാനുസൃതമായി വാടക കൂട്ടി നൽകാതെ മേൽ വാടകക്ക് നൽകുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ മാനന്തവാടി യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലാകാലങ്ങളിലായി കച്ചവടം നടത്തി വരുന്ന സ്ഥാപന ഉടമകൾ മുറികൾ മേൽ വാടകക്ക് നൽകി വരുന്ന പ്രവണത മാനന്തവാടിയിൽ ഏറിവരികയാണ്.ഇത് കെട്ടിട ഉടമകളെ…


കുടുബശ്രീ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


കല്‍പ്പറ്റ: കുടുബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഷോപ്പ് മാനേജ് മെന്റ് ടീമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എം.ബി.എ ഉള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയ്യതി 20.01.2018 ന് 5 മണി. അപേക്ഷ ലഭിക്കേണ്ട വിലാസം: ജില്ല ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, വയനാട്, ഫോ. 04936 206589.