അംബേദ്കർ സ്വാശ്രയ ഗ്രാമ പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി തുടങ്ങി. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി 'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ പി.സജീവ് പദ്ധതി വിശദീകരിച്ചു.നിർമ്മിതി കേന്ദ്രം ജില്ലാ എക്സിക്യൂട്ടീവ് സെക്രട്ടറി സാജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട പഞ്ചായത്ത്…
