April 25, 2024

ഇരുളം പട്ടയ പ്രശ്‌നം;ലാന്റ് ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കും

0
കല്‍പ്പറ്റ:ഇരുളം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് പട്ടയം നല്‍കാനുളള പ്രൊപ്പോസല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ലാന്റ് ബോര്‍ഡിന്റെ ക്ലിയറന്‍സ് ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇരുളം ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി കളക്‌ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത് ജനപ്രതിനിധികളുടേയും ഗുണഭോക്താക്കളുടേയും യോഗത്തിലാണ് നടപടി. ഇരുളം ചീയമ്പം 73 കോളനിയിലുളള വനഭൂമിയില്‍ സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ സ്‌കെച്ച് അപ് ലോഡ് ചെയ്ത് കേന്ദ്ര സര്‍ക്കാറില്‍ നിന്ന്‍ എന്‍.ഒ.സി അനുവദിക്കുന്ന മുറയ്ക്ക് പട്ടയം നല്‍കും. ഇതിനു മുന്നോടിയായി ഇവര്‍ക്ക് അടിയന്തര സ്വഭാവത്തോടെ കൈവശ രേഖ അനുവദിക്കും. വിട്ടുപോയ കുടുംബങ്ങളുടെ സ്ഥലത്തിനായുളള സംയുക്ത പരിശോധന ഉടന്‍ തുടങ്ങും.ഇരുളം 52.72 ഏക്കര്‍ മിച്ച ഭൂമിയില്‍ നിലവിലുളള 77 പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ട് 133 പേര്‍ക്ക് പുതുതായി പട്ടയം നല്‍കാനുളള പ്രൊപ്പോസലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുളളത്.ഇരുളം അങ്ങാടിശ്ശേരി.കരിമ്പം പ്രദേശവാസികള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് അധികൃതരുമായി കളക്ടര്‍ ചര്‍ച്ച നടത്തും. യോഗത്തില്‍ എ.ഡി.എം കെ.എം രാജു, രുഗ്മിണി സുബ്രഹ്മണ്യന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.ചാമികുട്ടി,ടി.സോമനാഥന്‍,സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം.ജെ സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *