April 29, 2024

സാംസ്കാരികോൽത്സവം സമാപിച്ചു.

0
Img 20180128 151108


സാഹിത്യലോകത്തെ ആശങ്കപ്പെടുത്തുന്ന വർത്തമാനകാല യാതാർഥ്യങ്ങളിലേക്കു മിഴിതുറന്ന് വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ  നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി കേരള ഫോക്‌ലോർ  അക്കാദമികേരള കലാമണ്ഡലം, മാനന്തവാടിയിൽ  100വായനവർഷങ്ങൾ പിന്നിടുന്ന  പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം എന്നിവരുടെ സഹകരണത്തോടെ നടത്തിയ സാംസ്കാരികോൽത്സവം മാനന്തവാടിയിൽ സമാപിച്ചു. . എഴുത്തുകൾ വിപണിക്കനുസരിച്ചു മാത്രമായി പോകുന്ന വർത്തമാന കാലത്ത്‌ വിപണിയെ സ്വാധീനിക്കാത്ത ഒരേയൊരു മേഖലയാണ് കവിതയെന്നു ഭാഷാപരമായ അവ്യക്തതകൾ പരിഹരിക്കുന്നതിന് കവിതയുടെ പങ്ക് നിര്ണായകമാണെന്നും "കവിതയുടെ വർത്തമാനം " എന്ന വിഷയത്തെകുറിച്ച് സെമിനാർ വിഷയമവതരിപ്പിച്ചും  സാംസ്കാരികോൽത്സവം ഉൽഘടനം ചെയ്‌തുകൊണ്ടും  കവി വീരാൻകുട്ടി പ്രസ്താവിച്ചു . 

               

മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ വി ആർ പ്രവീജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലഗോപാലൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ അജയകുമാർ നന്ദിയും അറിയിച്ചു . 

ഇതോടനുബന്ധിച്ചു നടത്തുന്ന പഴശ്ശി ഗ്രന്ഥാലയത്തിന്റെ 100 വർഷങ്ങളുടെ ചരിത്രത്തിന്റെ പ്രദർശനം ജില്ലാ ലൈബ്രറി  കൗൺസിൽ പ്രസിഡന്റ് കെ എം രാഘവനും നീർമാതളം ബുക്ക്സ് ഒരുക്കിയ പുസ്തക പ്രകാശനം സ്റ്റേറ്റ് ലൈബ്രറി  കൗൺസിൽ അംഗം വേണു മുള്ളോട്ടും നിർവഹിച്ചു. കവിതയുടെ വർത്തമാനം എന്ന വിഷയമവതരി പ്പിച്ച് സംസാരിച്ച എ സി ശ്രീഹരി കവിതയിലെ പുതുപ്രവണതകളെക്കുറിച്ചും ഓർമപ്പെടുത്തി സാദിർ തലപ്പുഴ മോഡറേറ്റർ ആയിരുന്ന പ്രസ്തുത ചടങ്ങിൽ പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി പ്രസാദ് വി കെ  നന്ദി അറിയിച്ചു 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *