April 29, 2024

ഫാസിസത്തിന് താക്കീതായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക

0
Hamsa Usthad
അമ്പലവയല്‍: 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക തീവ്രവാദ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇന്ത്യയുടെ മണ്ണില്‍ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് ജാലികയില്‍ അണിചേര്‍ന്നത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ അന്യായമായി അക്രമങ്ങള്‍ നടത്തുന്ന ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിയാനും തടഞ്ഞുനിര്‍ത്താനും പുതുതലമുറ ഒരുക്കമാണെന്ന പ്രഖ്യാപനമായിരുന്നു മനുഷ്യജാലിക. വര്‍ത്തമാന ഇന്ത്യയില്‍ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് ശക്തമായ താക്കീതായി  മനുഷ്യജാലിക. രാജ്യത്തെ ജനങ്ങളെ  ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയുടെ സമഗ്രമായ ഭരണഘടന തിരുത്തിയെഴുതുക എന്ന ഹിഡന്‍ അജണ്ട ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നും ജാലിക ആവശ്യപ്പെട്ടു. അതാത് സമുദായങ്ങളിലെ വര്‍ഗീയ ചിന്താഗതിക്കാരെ സ്വന്തം സമുദായത്തിന്റെ ആളുകള്‍ തന്നെ തിരുത്തി ഈ രാജ്യത്തിന്റെ ഭാവി ഭദ്രമാക്കണമെന്നും മനുഷ്യജാലിക ആവശ്യപ്പെട്ടു. ജാലിക  സമസ്ത ജില്ലാപ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
   
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി വെള്ളമുണ്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രമേയ പ്രഭാഷണം നടത്തി. 2017ലെ യു.ജി.സി നെറ്റ് കരസ്ഥമാക്കിയ ശുഹൈബ് വാഫിക്ക് അവാര്‍ഡ് നല്‍കി. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ഥന നടത്തി. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എം ഹസന്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, ഇബ്രാഹിം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, അഷറഫ് ഫൈസി, മുഹമ്മദ്കുട്ടി ഹസനി, നാസര്‍ മൗലവി, പി.സി ഇബ്രാഹിം ഹാജി, പനന്തറ ബാപ്പു ഹാജി, നൗഫല്‍ വാകേരി, സാജിദ് മൗലവി, കാസിം ദാരിമി, അലി യമാനി, നവാസ് ദാരിമി, മൊയ്തീന്‍ കുട്ടി യമാനി, മൊയ്തീന്‍ കുട്ടി ദാരിമി, അബ്ദുല്ലത്തീഫ് വാഫി, ശിഹാബ് റിപ്പണ്‍, മുസ്തഫ വെണ്ണിയോട്, മുത്തലിബ് അമ്പലവയല്‍ സംബന്ധിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ സ്വാഗതവും  ഫായിസ് അമ്പലവയല്‍ നന്ദിയും പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *