May 3, 2026

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: സുപ്രീം കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കും; പി.സി. തോമസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:  വയനാട് കളക്ടറേറ്റിന് മുന്നില്‍ 930 ലധികം ദിവസമായി സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇന്ന്  പ്രാരംഭ വാദം കേട്ടു. 1967 ല്‍ കാഞ്ഞിരത്തിനാല്‍ ജോസ്, ജോര്‍ജ് എന്നിവര്‍ മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് വില്ലേജിലുള്ള 12 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഇത് നിക്ഷിപ്ത വനഭൂമിയാക്കാന്‍ വനംവകുപ്പ് വിഭാഗത്തിലെ ചിലര്‍ നടത്തിയ നീക്കത്തിനെതിരെയാണ് കേസ്. വനമാക്കിയ ഭാഗത്ത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ വരില്ലെന്ന് പിന്നീട് പലപ്പോഴായി ലഭിച്ച സര്‍ക്കാര്‍ രേഖകള്‍ വച്ചാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീകോടതയില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന വാദം. 
1985 ല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം ഹൈക്കോടതയില്‍ ഫയല്‍ ചെയ്തിരുന്ന ഹര്‍ജിയുടെ വിചാരണമധ്യേ കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹര്‍ജി കോടതി തള്ളി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കുകയായിരുന്നു. കാലതാമസം വന്നെങ്കിലും കൂടുതല്‍ രേഖകള്‍ ഹാജരാക്കി കോടതിയെ സത്യം ബോധ്യപ്പെടുത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *