അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെയുള്ള സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്ന് അൺഎയ്ഡഡ് സ്കൂൾ സംയുക്ത ആക്ഷൻ കമ്മറ്റി
മാനന്തവാടി: അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെയുള്ള സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്ന് അൺഎയ്ഡഡ് സ്കൂൾ സംയുക്ത ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പത്രസമ്മേള ന ത്തിൽ ആവശ്യപ്പെട്ടു ഈ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സമരമടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകും.
സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതിക്ക് അൺഎയ്ഡഡ് സ്കൂളുകൾ നൽകിയ പങ്ക് ഏറെയാണ് കേരളത്തിലെ മൂന്ന് ലക്ഷത്തിലേറെ വിദ്യാത്ഥികളേയും ആയിരക്കണക്കിന് അദ്ധ്യാപകരേയും മറ്റ് ജീവനക്കാരെയും പെരുവഴിയിലാക്കുന്ന സർക്കാർ നിലപാട് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കും
മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ദീർഘവീക്ഷണമില്ലാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്
അൺഎയ്ഡഡ് മേഖലയിലെ വിദ്യാത്ഥികളെ സർക്കാർ സ്കൂളുകളിൽ ഉൾക്കൊള്ളാനുള്ള സൗകര്യമില്ലാ എന്നാരിക്കെ സർക്കാർ നടപടി മൂലം ദുരിതത്തിലാവുന്നത് വിദ്യാത്ഥികളാണ്
ഈ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടാതിരിക്കാനായി അൺ എയ്ഡഡ് സ്കൂളുകളിൽ മതിയായ അടിസ്ഥാന സൗകര്യമൊ
രുക്കാൻ നിർദ്ദേശിക്കുകയും പ്രവർത്തിക്കാൻ അനുമതി നൽകുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു ഇത്തരത്തിൽ പാരലൽ കോളേജുകളും മറ്റ് വിദ്യാഭ്യാസ കോഴ്സുകളും പ്രവർത്തിക്കുന്നുണ്ട് ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് തിടുക്കപ്പെട്ട് സർക്കാർ നടത്തുന്ന നീക്കത്തിൽ ദുരൂഹതകളുണ്ട്.
രക്ഷിതാക്കൾക്ക് അവരുടെ മക്കളെ എവിടെയും പഠിപ്പിക്കാനുള്ള അവകാശമുണ്ട് ഇത് നിഷേധിക്കുകയും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സർക്കാർ തെറ്റുകൾ തിരുത്താൻ തയ്യാറാവണം
സർക്കാർ നയത്തിന്നെതിരെ വിപുലമായ കൺവെൻഷൻ വിളിച്ചു ചേർത്ത് സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു പത്ര സമ്മേളനത്തിൽ വിസി അഹമ്മദ്, ലതിക പ്രശാന്ത്, പിഎ യേശുദാസ്, ടി ഹർഷ എന്നിവർ സംബന്ധിച്ചു






Leave a Reply