May 17, 2024

മാധ്യമപ്രവർത്തകർക്കെതിരേ അസഹിഷ്ണുത കാണിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

0
കൽപറ്റ : തങ്ങൾക്ക് ഹിതമല്ലാത്ത വാർത്തകൾ വരുമ്പോൾ മാധ്യമപ്രവർത്തകർക്കെതിരേ അസഹിഷ്ണുത കാണിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു. വയനാട്ടിലെ മിച്ചഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരായും സിപിഐയിലെ ഉന്നത നേതാക്കൾക്കെതിരായും വാർത്തകൾ പുറത്തുവിട്ട ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ജെയ്സൺ മണിയങ്ങാടിനെതിരായ നീക്കം ചെറുത്തുതോൽപിക്കും. വാർത്ത പുറത്തുവിട്ട ജെയ്സണെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള ഭീഷണിയും വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രകടനങ്ങളും പ്രതിഷേധാർഹമാണ്.പൊതുസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാധ്യമമേഖലയെ തളർത്താൻ ഇതുമൂലം കഴിയില്ല. അഴിമതിക്കും അനീതിയ്ക്കുമെതിരായ പോരാട്ടം മാധ്യമപ്രവർത്തകർ തുടരും.മാധ്യമസ്വാതന്ത്രത്തിനായി മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് ഏതറ്റം വരേയും പോരാടുമെന്നും അറിയിച്ചു.വിഷയത്തിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി സംഘടന ചർച്ച നടത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *