May 17, 2024

വയനാട് ഭൂമി തട്ടിപ്പ്: സത്യം പുറത്തുവന്നേ മതിയാകൂവെന്ന്-വി.എം.സുധീരൻ

0

ജനകീയ സമ്മർദ്ദത്തിന് വഴങ്ങിയാണെങ്കിലും വയനാട് ഭൂമി തട്ടിപ്പ് സംഭവത്തിൽ നടപടിയുണ്ടായി കാണുന്നത് ആശ്വാസകരമാണ്. ആരോപണ വിധേയനായ ഡെപ്യൂട്ടി കളക്ടറെ സസ്പെന്റ് ചെയ്തതും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതും നിർബന്ധിതമായ സാഹചര്യത്തിലാണ്. 

സത്യം പുറത്തുവന്നേ മതിയാകൂ.  ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ പഴുതടച്ചുകൊണ്ട് കേസെടുത്ത് സത്യസന്ധമായ അന്വേഷണം നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. 
ഈ സർക്കാരിന്റെ കീഴിൽ നടക്കുന്ന വിജിലൻസ് അന്വേഷങ്ങളെ കുറിച്ച് ശക്തമായ വിമർശനം ഉയർന്നു വന്നിട്ടുള്ളത് ഓർക്കേണ്ടതായിട്ടുണ്ട്. വിജിലൻസിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഈ സാഹചര്യത്തിൽ വയനാട് ഭൂമിയിടപാട് സംബന്ധിച്ച കേസ് വിജിലൻസ് അന്വേഷിക്കുന്നതിൽ ആശങ്ക ഉയരുക സ്വാഭാവികമാണ്. ഏതെങ്കിലും തരത്തിലുള്ള കള്ളക്കളി വിജിലസിന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ അതെല്ലാം പെട്ടെന്ന് തിരിച്ചറിയാനാകും. അങ്ങനെയൊരു സ്ഥിതി വന്നാൽ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തിലേക്കാണ് എത്തിച്ചേരുക. അതിന് അവസരം കൊടുക്കാതിരിക്കാൻ വിജിലൻസിലെ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണം.
ഈ ഭൂമി തട്ടിപ്പ്  റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖകൻ ജെയ്സൺ മണിയങ്ങാടിനെ ഭീഷണിപ്പെടുത്തിയ നടപടി സിപിഐ ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. ഏതായാലും ആരോപണ വിധേയനായ സി.പി.ഐ. ജില്ലാ സെക്രട്ടറിയെ മാറ്റിനിർത്താനുള്ള തീരുമാനം ഉചിതമായി. എന്നാൽ ആരോപണ വിധേയരായ മറ്റു ചിലരെ ഒഴിവാക്കിയതായി ആക്ഷേപമുണ്ട്. 

സംസ്ഥാനത്തുടനീളം വ്യാപകമായി നടക്കുന്ന ഭൂമാഫിയാ പ്രവർത്തനങ്ങളുടെ വളരെ ചെറിയൊരു അംശം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. നിയമവിരുദ്ധമായും അനധികൃതമായി ഭൂമി കയ്യേറിയവർക്കെതിരെ ശക്തവും ഫലപ്രദവുമായി നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന ഭരണകൂടത്തിന് വൻ വീഴ്ചയാണ് വന്നിട്ടുള്ളത്. ഈ നിഷ്ക്രിയ അവസ്ഥ തുടരുന്നത് സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കാനേ ഇടവരുത്തൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *