May 1, 2026

രാധാകൃഷ്ണൻ ചായ വില്പനക്കൊപ്പം ഇനി നഗരസഭയും ഭരിക്കും

0
IMG-20180403-WA0012
By ന്യൂസ് വയനാട് ബ്യൂറോ
രാധാകൃഷ്ണൻ ചായ കച്ചവടത്തിനൊപ്പം ഇനി നഗര ഭരണവും.
കൽപ്പറ്റ വിജയപമ്പ് പരിസരത്തെ പെട്ടികടയിലെ ചായ കച്ചവടത്തിനൊപ്പം കല്ലുമുറിക്കുന്ന് ആർ .രാധാകൃഷ്ണൻ ഇനി നഗര ഭരണവും കൈയ്യാളും . നഗരസഭാ വൈസ് ചെയർമാനായി ഇന്നലെ തെരെഞ്ഞെടുക്കപെട്ടതോടെ രാധാകൃഷ്ണന് ഇനി തിരക്ക് പിടിച്ച നാളുകളാണ് .വൈസ് ചെയർമാനായാലും തന്റെ ഉപജീവനമാർഗ്ഗമായ ചായ കച്ചവടം അവസാനിപ്പിക്കാനൊന്നും തയ്യാറല്ല .കച്ചവടം കഴിഞ്ഞുള്ള പൊതു പ്രവർത്തനമെ ഉണ്ടാകു എന്ന് ഇദ്ദേഹം പറയുന്നു .തന്റെ ചായയിലെ രുചി വൈവിധ്യം പോലെ വൈവിധ്യമാർന്ന വികസനത്തിലും വൈവിധ്യമാർന്ന ആശയങ്ങളാണ് രാധാകൃഷ്ണൻ മുന്നോട്ട് വെക്കുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *