May 1, 2026

കേരള കൗമുദി വയനാട് ഓഫീസ് കയ്യേറി ബ്യൂറോ ചീഫിനെ കയ്യേറ്റം ചെയ്തതിനെ പ്രതിപക്ഷ നേതാവ് അപലപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സംബന്ധിച്ച വാർത്ത നൽകിയതിന്റെ പേരിൽ കല്പറ്റയിലെ കേരള കൗമുദി വയനാട് ബ്യൂറോ ഓഫീസ് കയ്യേറി അക്രമം നടത്തുകയും ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയെ കയ്യേറ്റം ചെയ്യുകയും റിപ്പോർട്ടർ എൻ.എച്ച്.സിദ്ധിക്കിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.
പത്രമാഫീസ് കയ്യേറുകയും ഉപകരണങ്ങൾ അടിച്ചു തകർക്കുകയും പത്രലേഖകനെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നത് ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. പത്രസ്വാതന്ത്യത്തിന്  നേർക്കുള്ള കയ്യേറ്റമായേ ഇതിനെ കാണാൻ കഴിയൂ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *