April 29, 2024

ഒരു വശത്ത് മരംമുറി: മറുവശത്ത് കാർബൺ ന്യൂട്രൽ: മീനങ്ങാടി മാതൃകയെ ചോദ്യം ചെയ്ത് പശ്ചിമഘട്ട സംരംക്ഷണ സമിതി

0
Img 20180407 Wa0033
മീനങ്ങാടി പഞ്ചായത്ത് ഓഫീസിന്റെ നേരെ എതിർവശത്താണ് അധികൃതരുടെ ഒത്താശയോടെ വൻ മരം മുറി. മീനങ്ങാടി പഞ്ചായത്ത്  ഓഫീസിന് നേരെ എതിർവശം നൂറ്റാണ്ട് പഴക്കമുള്ള രണ്ട് വന്മരങ്ങൾ മുറിച്ചിട്ടിരിക്കുന്നുവെന്നും ഇതാണ് വയനാട് കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാതൃക  എന്നും പശ്ചിമഘട്ട സംരക്ഷഷണ ഏകോപന സമിതി പ്രവർത്തകർ കുറ്റപ്പെടുത്തി. ഹർത്താൽ ദിനത്തിലാണ് മരം മുറി നടന്നത് എന്ന് ടാക്സി ഡ്രൈൈവർമാർ സാക്ഷ്യപ്പെെടുത്തുന്നു. റോഡരികിലുള്ള റവന്യൂ മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ  എല്ലാ ഒത്താശകളും ചെയ്യുന്നതിൽ യാതൊരു സങ്കോചവുമില്ലാത്ത സർക്കാർ വകുപ്പുകൾ. ജില്ലാ ഭരണകൂടത്തിനും ജില്ലയിലെ എം.എൽ.എ മാർക്കും അവരുടെ പാർട്ടി ഘടകങ്ങൾക്കും വയനാട് കർബൺ  ന്യൂട്രലാക്കണം എന്ന് പ്രസംഗിച്ചു നടക്കാനല്ലാതെ,  അതിന് വേണ്ടി ശാസ്ത്രീയമായ നടപടിക്രമങ്ങളാാവശ്യപ്പെടുന്നതിന്റെ ഭാഗമായി ജില്ലയിലെ മരം മുറി നിരോധിക്കുവാൻ മുൻകയ്യെടുക്കുവാൻ സാധിക്കുമോ എന്ന ചോദ്യവും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പത്രക്കുറിപ്പിൽ ഉന്നയിച്ചു. മരങ്ങൾ സംരക്ഷിക്കുന്ന കർഷകർക്ക് വേണ്ട വിധം ആനുകൂല്യങ്ങൾ നൽകി മരം മുറി നിരോധിക്കുന്നതിന്റെ ആവശ്യകത പൊതു സമൂഹത്തിനെ ബോധവൽക്കരിക്കേണ്ടുന്നതിന്റെ ആവശ്യകത സമിതി ഊന്നിപ്പറഞ്ഞു. എല്ലാ ഭരണ വർഗ്ഗപാർട്ടികളും അഴിമതിക്ക് കൂട്ട് നിൽക്കുന്നു എന്ന യാഥാർത്ഥ്യം വയനാട്ടിൽ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വയനാടിന്റെ കാലാവസ്ഥയെ തിരിച്ച് പിടിക്കാാൻ ജനങ്ങൾ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *