July 15, 2026

കേരള കൗമുദി വയനാട് ബ്യൂറോ അക്രമം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ.

0
cks-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വാർത്ത നൽകിയതിന്റെ പേരിൽ കേരള കൗമുദി വയനാട്  ജില്ലാ ബ്യൂറോ ഓഫീസിൽ കയറി അക്രമം നടത്തുകയും ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയെ കൈയേറ്റം ചെയ്യുകയും റിപ്പോർട്ടർ എൻ എച്ച് സിദ്ദീഖിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ സി കെ ശശീന്ദ്രൻ എംഎൽഎ പ്രതിഷേധിച്ചു. സംഭവം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പത്രമോഫീസ് അടിച്ചു തകർക്കുന്നതും ലേഖകൻന്മാരെ ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും അംഗീകരിക്കാനാവില്ല. അനിഷ്ടസംഭവങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ നിയമനടപടിയാണ് എടുക്കേണ്ടത്. അക്രമം പരിഹാരമല്ല. പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. അതിനാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദിയുടെ വയനാട് ബ്യൂറോ ഓഫീസ് എംഎൽഎ സന്ദർശിച്ചു.ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയിൽ നിന്ന്  വിവരങ്ങൾ ആരാഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *