May 6, 2024

കേരള കൗമുദി വയനാട് ബ്യൂറോ ആക്രമണം: കർശന നടപടി വേണം-സി.പി.എം

0
 
കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സംബന്ധിച്ച വാർത്ത നൽകിയതിന്റെപേരിൽ കേരള കൗമുദി വയനാട് ബ്യൂറോ ഓഫീസ് കയ്യേറി അക്രമം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സിപി എം വയനാട് ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.തങ്ങൾക്ക് ഹിതമല്ലാത്ത വാർത്തകൾ അച്ചടിച്ചുവന്നതിന്റെപേരിൽ പത്രം ഒാഫീസിൽ കയറി ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയെ കയ്യേറ്റം ചെയ്യുകയും ചെയ്തത്  ഗുരുതരമായ കുറ്റമാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കർശന നിയമനടപടിക്ക് വിധേയമാക്കണമെന്നും സി.പി.എം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *