May 5, 2024

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങി

0
2017 ഡിസംബര്‍ 28, 30 ദിവസങ്ങളില്‍ നടന്ന കെ-ടെറ്റ് യോഗ്യതാ പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ തുടങ്ങി.
ഏപ്രില്‍ 10,11 തീയതികളില്‍ കാറ്റഗറി 2 വിഭാഗക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും.
ഏപ്രില്‍ 18,19 തീയതികളില്‍ കാറ്റഗറി 1 വിഭാഗത്തിനും ഏപ്രില്‍ 20, 21 തീയതികളില്‍ കാറ്റഗറി 3,4 വിഭാഗത്തിന്റെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോട്ടോകോപ്പിയും പരിശോധന വേളയില്‍ ഹാജരാക്കണം. റിലാക്‌സേഷന്‍ മുഖേന പരീക്ഷ പാസായവര്‍ വില്ലേജ്/താലൂക്ക് ഓഫീസില്‍ നിന്നുള്ള
ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *