മുന്നാക്ക കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന
വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്
കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗീകൃത സംഘടനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാം.മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവിധ പ്രശ്‌നങ്ങള്‍, ക്ഷേമകാര്യങ്ങള്‍, സംവരണാനുകൂല്യങ്ങളുടെ അഭാവം, പട്ടികയില്‍
ഉള്‍പ്പെടാത്തതുമായി ബന്ധപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍, ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം
കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താം. മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുതകുന്ന നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍
30ന് മുമ്പ് നല്‍കണം.ക്രിയാത്മകമായ നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും
സമര്‍പ്പിക്കുന്നവരെ കമ്മീഷന്‍ നേരില്‍ കാണും. മെമ്പര്‍ സെക്രട്ടറി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുളള കേരള സംസ്ഥാന കമ്മീഷന്‍, ഫോറസ്റ്റ് ഓഫീസ് ലെയ്ന്‍, ടി.സി 14/1558(2), എഫ്.എല്‍.ആര്‍.എ
സി 1 എ, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാം.





Leave a Reply