June 20, 2026

ഭർത്താവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ വാഹനം കണ്ടെത്തിയില്ല :യുവതിയും കുടുംബവും പോലീസ് സ്റ്റേഷന് മുൻപിൽ സമരത്തിനൊരുങ്ങുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഭർത്താവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ വാഹനം കണ്ടെത്തിയില്ല യുവതിയും കുടുംബവും പോലീസ് സ്റ്റേഷന് മുൻപിൽ സമരത്തിനൊരുങ്ങുന്നു. എരുമ കൊല്ലി ചോലയിൽ അപ്പുക്കുട്ടന്റെ മകൻ അനിൽ കുമാർ (30) ആണ് അപകടത്തിൽ മരണമടഞ്ഞത്.കഴിഞ്ഞ മാസം 27നായിരുന്നു അപകടം. കുട്ടമുണ്ടയിൽ റോഡരികിൽ രക്തം വാർന്ന നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ അധികം വൈകാതെ അനിൽ മരണപെടുകയായിരുന്നു. മരണം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിടാറായിട്ടും അപകടത്തിന് കാരണമായ വാഹനം കണ്ടെത്താനോ  വാഹനം ഓടിച്ചയാളെ കണ്ടെത്താനോ  ഇതുവരെ കഴിഞ്ഞിട്ടില്ല .ഇതാണ് കുടുംബത്തിന്റെ പ്രതിഷേധത്തിന് കാരണം .വാഹനം കണ്ടെത്തുന്നതിൽ പോലീസ് വീഴ്ച്ച വരുത്തുന്നതായാണ് കുടുംബത്തിന്റെ ആരോപണം. റൂട്ടിലെ വിവിധ സ്ഥാപനങ്ങളിലെ സിസി ടിവി യിലെ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താൻ കഴിയുമെന്ന് കുടുംബം പറയുന്നു .ഫോറൻസിക് പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല .ടിപ്പർ പോലുള്ള വലിയ വാഹനമാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം.  പോലീസ് സംശയമുള്ള പല വാഹനങ്ങളും പരിശോധിചെങ്കിലും കാര്യമുണ്ടായില്ല പോലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനും പരാതി നൽകും ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *