August 11, 2026

നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയ്ക്കായി ബത്തേരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ലോങ് മാർച്ചിൽ യാക്കോബായ സഭാ വിശ്വാസികൾ പങ്കാളികളാകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയ്ക്കായി ബത്തേരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ലോങ് മാർച്ചിൽ യാക്കോബായ സഭാ വിശ്വാസികൾ പങ്കാളികളാകുന്നു.
നഞ്ചൻകോട്-നിലമ്പൂർ റെയിവേ യാഥാർത്ഥ്യമാകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നും ആയതിനുള്ള വയനാട് ജനതതി നടത്തുന്ന ലോങ് മാർച്ചിൽ യാക്കോബായ വിശ്വാസികൾ പങ്കാളികളാകണമെന്നും മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭദ്രാസന കൗൺസിൽ തീരുമാനിച്ചു.
   ഭദ്രാസന സെക്രട്ടറി ഫാ.ബൈജു മനയത്ത്, വൈദിക സെക്രട്ടറി ഫാ.ജോർജ് വർഗ്ഗീസ് കവുംങ്ങമ്പിള്ളിൽ, സഭാ വർക്കിംഗ് കമ്മറ്റി അംഗം ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേൽ, ഫാ.ജോസഫ് പള്ളിപ്പാട്ട്, പ്രഫെസർ.ഷെവലിയർ.കെ.പി.തോമസ്, പി.വി.മത്തായി, വർഗ്ഗീസ്പൂവത്തുംമൂട്ടിൽ, ഷെവ.ടി.പി.ജോയ് ടി.ജെ.സജി താ ണാട്ടുകുടി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *