May 30, 2026

മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ‘ആവാസ്’ പദ്ധതി പ്രവര്‍ത്തനത്തിന് വേണ്ടി എസ്‌കെഎംജെ സ്‌കൂളില്‍ സ്റ്റാള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ഒരുക്കുന്ന സ്റ്റാളുകളിലൊന്ന്
തൊഴില്‍വകുപ്പ് 'ആവാസ്' പദ്ധതി പ്രവര്‍ത്തനത്തിന് വിനിയോഗിക്കും. ആവശ്യമായ രേഖകള്‍ സഹിതം സ്റ്റാളിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അപ്പോള്‍ തന്നെ
ബയോമെട്രിക് കാര്‍ഡ് നല്‍കി പദ്ധതിയില്‍ അംഗങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു
ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ് പറഞ്ഞു. ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതിനായി തൊഴിലാളിയോ തൊഴിലുടമയോ വിഹിതം അട യ്‌ക്കേതില്ല. കാര്‍ഡ് കൈപ്പറ്റുന്നവര്‍ക്ക് സംസ്ഥാനത്തെ ഏതു പ്രദേശത്തും ക്ലെയിമിന് അര്‍ഹതയുണ്ടാവും. അതാതു
ജില്ലകളിലെ ജില്ലാ ലേബര്‍ ഓഫിസര്‍മാരെ സ മീപിച്ചാല്‍ ആനുകൂല്യം ലഭിക്കും. ജില്ലയിലെ മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ അംഗങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ്
മൊബൈല്‍ യൂണിറ്റ് ആരംഭിച്ചതെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *