October 2, 2026

മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി

0
01-7
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ജമ്മു കഠ്‌വ പ്രദേശത്ത് അതിദാരുണമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം വധിച്ചു കൊന്ന പെണ്‍കുട്ടിക്കും ഉന്നാവിലെ പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടിക്കും നീതി ലഭിക്കണമെന്നും പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് വധിച്ച കാപാലികന്‍മാരെ വധശിക്ഷയ്ക്ക് വിധിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മഹിളാകോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യവ്യാപകമായി എല്ലാ ജില്ലാ മഹിള കോണ്‍ഗ്രസ്സ് കമ്മറ്റികളുടേയും നേതൃത്വത്തില്‍ കരിദിന ധര്‍ണ്ണ നടത്തുതിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ എ.ഐ.സി .സി അംഗവും മുന്‍ വനിത കമ്മീഷന്‍ അധ്യക്ഷയുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.അന്ധകാരം നിറഞ്ഞ മനുഷ്യമനസ്സുകളില്‍ വെളിച്ചത്തിന്റെ തിരിതെളിയണം എന്ന് ആഹ്വാനം മെഴുകുതിരി തെളിയിച്ച് കൊണ്ട് മുന്‍മന്ത്രിയും എ.ഐ.സി.സി.മെമ്പറുമായ പി.കെ.ജയലക്ഷമി നിര്‍വഹിച്ചു.മഹിളകോഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിമ്മ ജോസ് അധ്യക്ഷത വഹിച്ചു.ശോഭനകുമാരി,സംസ്ഥാന കമ്മിറ്റി അംഗം സുജയ വേണുഗോപാല്‍,എ.എം.ശാന്തകുമാരി,എല്‍സബത്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി,ഉഷവിജയന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍,സെലിന്‍മാത്യു,രമ ഹരിഹരന്‍,ചിമ്മ ജോസഫ്,ലിസി സാബു,സുധ മുരളി,ആയിഷ പള്ളിയാല്‍,ലിസി തോമസ്,കെ.ഷൈനി,പി.തുളസി,ടി.ബീന,വി.മിനി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *