ജില്ലയില്‍ ഏപ്രില്‍ 28ന് ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് നടത്തും
കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള
പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലയില്‍ ഏപ്രില്‍ 28ന് പരാതി പരിഹാര
അദാലത്ത് നടത്തും. ആസൂത്രണ ഭവനിലെ എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍
ഹാളില്‍ നടക്കുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി,
മെമ്പര്‍മാരായ അഡ്വ.പി.ജെ.സിജ, മുന്‍ എം.പി. എസ്.അജയകുമാര്‍, രജിസ്ട്രാര്‍
ഒ.എം.മോഹനന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ഷീജ എന്നിവര്‍ നേതൃത്വം നല്‍കും.
പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മിഷന്‍ മുമ്പാകെ
സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. അദാലത്തില്‍
ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.





Leave a Reply