September 1, 2026

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ കൃഷിഭൂമി വായ്പാ പദ്ധതി:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍
നടപ്പിലാക്കുന്ന പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയിലേക്ക് പട്ടികജാതിക്കാരായ
ഭൂരഹിതരായ കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം
രൂപയാണ് പദ്ധതി തുക. പ്രായം 21നും 55നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം
ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും നഗര പ്രദേശങ്ങളില്‍ 120000 രൂപയിലും കവിയരുത്. വായ്പ തുക കൊണ്ട് 30 സെന്റ് കൃഷി ഭൂമിയെങ്കിലും വാങ്ങിയിരിക്കണം.
അമ്പതിനായിരം രൂപ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡി ലഭിക്കും. ആറ്
ശതമാനം പലിശ നിരക്കില്‍ നിശ്ചിത കാലപരിധിക്കുള്ളില്‍ തിരിച്ചടക്കണം. പിഴപ്പലിശ 2
ശതമാനം ഈടാക്കും. അപേക്ഷ മെയ് 20 വരെ സ്വീകരിക്കും. അപേക്ഷയ്ക്കും
വിവരങ്ങള്‍ക്കും ബന്ധപ്പെട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202869 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *