August 11, 2026

പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൽപറ്റയിൽ സംഘടിപ്പിച്ചു

0
08-3
By ന്യൂസ് വയനാട് ബ്യൂറോ
 കൽപറ്റ: പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൽപറ്റയിൽ സംഘടിപ്പിച്ചു.മിനിമം പെൻഷൻ ഒമ്പതിനായിരം രൂപയാക്കുക, പെൻഷന് ക്ഷാമബത്ത അനുവദിക്കുക, കമ്യൂട്ടേഷൻതുക തിരിച്ച് നൽകുന്നതിന് കാലാവധി നിശ്ചയിക്കുക, തടഞ്ഞ് വെച്ച മൂന്ന്ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, സി.ബി.ടിയിൽ പെൻഷൻ പ്രതിനിധികളെ ഉൾപ്പെടുത്തുക, പി എഫ് പെൻഷൻകാർക്ക് ചികിൽസ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.സംസ്ഥാന സെക്രട്ടറി വി. ജേക്കബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.എം.ശിവരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.പ്രഭാകരൻ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി പി.അപ്പൻ നമ്പ്യാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ.സുഗതൻ (സിഐറ്റി യു), പി.പി. ആലി (ഐ എൻ ടി യു സി), പി.സ്റ്റാൻലി (എഐ ടി യു സി), എൻ.ഒ.ദേവസ്സി (എച്ച്എംഎസ്), ടി.ഹംസ  (എസ് ടി യു ), എൻ.വേണുഗോപാൽ (പിഎൽ സി ), വി.കെ.ചന്ദ്രൻ (സംസ്ഥാന ഖജാൻജി),  ജില്ലാ സെക്രട്ടറി എം.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *