May 6, 2024

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; നിരപരാധികളെ പീഢിപ്പിക്കുന്നത് പോലീസ് അവസാനിപ്പിക്കണം: യൂത്ത് ലീഗ്

0

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; നിരപരാധികളെ പീഢിപ്പിക്കുന്നത് പോലീസ് അവസാനിപ്പിക്കണം: യൂത്ത് ലീഗ്

കല്‍പ്പറ്റ: വാട്‌സാപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികളുടെ പേരില്‍ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നത് പൊലിസ് അവസാനിപ്പിക്കണമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്, ജന.സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ മന:പ്പൂര്‍വ്വം പ്രശ്നമുണ്ടാക്കിയവരുടെ പേരില്‍ കേസെടുക്കുന്നതിന് യൂത്ത്‌ലീഗ് എതിരല്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി ആളുകളുടെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇത്  സി.പി.എം പാര്‍ട്ടി ഓഫിസുകളിലെ നിര്‍ദ്ദേശ പ്രകാരമാണ്. പല സ്ഥലങ്ങളിലും ഹര്‍ത്താലിന് നേതൃത്വം കൊടുത്ത സ്വന്തം പാര്‍ട്ടിയുടെ ആളുകളെ മനപ്പൂര്‍വം ഒഴിവാക്കി. സംഭവ ദിവസം സ്ഥലത്ത് പോലുമില്ലാത്ത നിരപരാധികളായ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പല സ്ഥലങ്ങളിലും പൊലീസ് കള്ളകേസെടുത്തിരിക്കുകയാണ്. സി.പി.എം നേതാക്കള്‍ കൊടുത്ത ലിസ്റ്റ് പ്രകാരമാണ്  പൊലീസ്  നടപടി. ഹര്‍ത്താലിന് പിന്നില്‍ ലിഗ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇതിലൂടെ ഇവര്‍ ശ്രമിക്കുന്നതെന്നും, പിണറായിയുടെ ഭരണത്തില്‍ പൊലീസ്റ്റേഷനുകള്‍  പാര്‍ട്ടി ഓഫീസുകളായി മാറുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാട്ട്‌സാപ്പ് ഹര്‍ത്താലിനെ മുസ്‌ലിംലീഗും, യൂത്ത്‌ലീഗും,  ശക്തമായി എതിര്‍ക്കുകയും, തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ യൂത്ത്‌ലീഗ് ഒരിക്കലും അംഗികരിക്കുന്നില്ല. എന്നാല്‍  എന്നാല്‍ സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം നിരപരാധികളായ യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളകേസെടുക്കുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്നും ഇതില്‍ നിന്നും പൊലീസ്  പിന്തിരിയണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും യൂത്ത്‌ലീഗ് മുന്നറിയിപ്പ് നല്‍കി…..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *