August 12, 2026

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രതിനിധി സഭക്ക് പുതിയ ഭാരവാഹികൾ

0
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍:ഭാരതീയ വിദ്യാനികേതന്‍ ജില്ല പ്രതിനിധി സഭ  മുട്ടില്‍ വിവേകാനന്ദ ആശുപത്രിയില്‍  നടന്നു.  ഡോ: സഖ്‌ദേവ് ഭദ്രദീപം തെളിച്ചു.  വിദ്യാനികേതന്‍ ജില്ല പ്രസിഡണ്ട് കെ. മുരളിധരന്‍  അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും നൈതിക പ്രമുഖുമായ ശങ്കരന്‍  ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി .വി. രാഘവന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ മുപ്പത് അംഗ ജില്ലാ സമതിയെ തിരഞ്ഞെടുത്തു.ജില്ല സംയോജകനായി സന്തോഷ് ചുള്ളിയോട്, ജില്ല പ്രസിഡണ്ടായി കെ.മുരളീധരന്‍ വൈസ് പ്രസിഡണ്ടുമാരായി .കെ ജനാര്‍ദ്ദനന്‍  ഗിരിജ ചന്ദ്രനെന്‍  ഡോ: അപര്‍ണ്ണ   സോമനാഥന്‍ എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറി ടി.വി.രാഘവന്‍ ജോ. സെക്രട്ടറിമാരായി .പി.കെ.ബാലന്‍ ,എം ജി .പ്രദിഷ് ,വി.ജയപ്രകാശ്  ട്രഷറര്‍: ടി.കെ പുരുഷോത്തമന്‍, ഓഡിറ്ററായി വി.മനോജ്എന്നിവരെയും  എക്‌സിക്യുട്ടിവ് അംഗങ്ങളായി പി.രാജമുരളിധരന്‍ ,ഹരിഷ് , സുബ്രമണ്യന്‍ , അഡ്വ:സുരേഷ്, ശിവരാമന്‍, പി.എസ് സുരേഷ് കുമാര്‍, വിക്രമന്‍ എസ് നായര്‍, കെ.കെ സുരാജ് ,പ്രശോഭ്, രജിഷ് എന്നിവരെയും  തെരഞ്ഞെടുത്തു.യോഗത്തില്‍ ജില്ല വൈസ്പ്രസിഡണ്ട് .കെ ജനാര്‍ദ്ദനന്‍ ജില്ല സംയോജകന്‍ സന്തോഷ് ചുള്ളിയോട് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *