August 12, 2026

മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും സ്വീകരണവും. 25 ന്

0
IMG-20180423-WA0029
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ഥലം മാറി പോകുന്ന വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ചൻ, നബാർഡ് എജിഎം എൻ.എസ് സജികുമാർ എന്നിവർക്ക് യാത്രയയപ്പും ചൈൽഡ് ലൈൻ മീഡിയ അവാർഡ് ജേതാവ് മനോരമ ലേഖകൻ ജെയ്സൺ തോമസ്, ഓൾ ഇന്ത്യാ വുമൺസ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ വിജയികളായ കേരള ടീം ക്യാപ്റ്റൻ സജ്ന സജീവൻ അംഗങ്ങളായ മിന്നു മണി, ദൃശ്യ എന്നിവരെ ആദരിക്കൽ ചടങ്ങും 25 ന് നടക്കുമെന്ന് പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എം.ഐ.ഷാനവാസ് എം.പി.ചടങ്ങ് ഉദ്ഘാടനം ചെയ്യും
25 ന് രാവിലെ 11 മണിക്ക് മാനന്തവാടി പ്രസ്സ് ക്ലബ്ബിൽ വെച്ചാണ് ചടങ്ങ് നടക്കുക.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഇൻ ചാർജ് പ്രദീപശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബദ്ധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ, സെക്രട്ടറി ബിജു കിഴക്കേടത്ത്, വൈസ് പ്രസിഡന്റ് കെ.എസ്.സജയൻ ,ട്രഷറർ അരുൺ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *