June 1, 2026

മാനന്തവാടിയെ ദു:ഖത്തിലാഴ്ത്തി രാജീവന്റെ മരണം: സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ.

0
IMG_20180425_174727
By ന്യൂസ് വയനാട് ബ്യൂറോ
ബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റെ മരണവാർത്ത മാനന്തവാടിയെ ദു:ഖത്തിലാഴ്ത്തി.
മാനന്തവാടി ഡെസിയോ ടൈലറിംഗ് ഷോപ് ഉടമ പായോട് മുക്കത്ത് ഹരി ശിവാനന്ദന്‍-കമല ദമ്പതികളുടെ മകന്‍ രാജീവന്‍ (49) ആണ്  കോഴിക്കോട് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ  മരിച്ചത്.തിങ്കളാഴ്ച അര്‍ധരാത്രി മലപ്പുറം ചേളാരിക്ക് സമീപം വെച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന രാജീവന്‍ ചായ കുടിക്കുന്നതിനായി ബസ് നിര്‍ത്തിയപ്പോള്‍ റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസ്സിടിക്കുകയായിരുന്നു. മിംസ് ആശു പത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നടത്തി വരുന്നതിനിടെ മരണ വാർത്തയെത്തി.  മൃത ദേഹം ഇന്ന് രാത്രി  ഏട്ടരയോടെ പായോട് വീട്ടിൽ കൊണ്ടുവരും. നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ:  സുധ. മക്കൾ: അഭിജിത്ത്, അഭിറാം. ഏക  സഹോദരൻ :രാജേന്ദ്രൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news