May 5, 2026

ശീതീകരിച്ച ജല സംഭരണി നാടിന് സമർപ്പിച്ചു

0
IMG_4164-1
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : പ്രാദേശിക പ്രവാസികളുടെ ശാക്തീകരണം മുഖ്യ ലക്ഷ്യമാക്കി  സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കം മഹല്ല് പ്രവാസി കൂട്ടായ്മയുടെ കീഴിൽ പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രഥമ സംരംഭമായ ശീതീകരിച്ച കുടിവെള്ള സംഭരണി നാടിനു സമര്‍പിച്ചു. ചുങ്കം ജുമാ മസ്ജിദിനോടനുബന്ധിച്ചു സ്ഥാപിച്ച സംഭരണി ജ: ഇമ്പിച്ചി കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ദളിത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ശ്രീ പി. ബാലന്‍ നാട മുറിച്ചു ഉത്ഘാടനം ചെയ്തു. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായ ചടങ്ങിലേക്ക് കൂട്ടായ്മ ട്രഷറര്‍ ശ്രീ മുനീര്‍ അലി കുണ്ടിലോട്ട് അതിഥികളെ സ്വാഗതം ചെയ്തു. മഹല്ല് ഖതീബ് ഇമാം മോയ്തുട്ടി ബാഖവി, ജമാഅത്ത് കമ്മിറ്റി ആദ്യക്ഷന്‍ ജ: അബ്ദുറഹ്മാന്‍, കൂടാതെ മഹല്ല്  ഭാരവാഹികളും പൌരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *