May 20, 2024

ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണം പ്ലാനിംഗ് ഇല്ലാതെയെന്ന് ആരോപണം . ബി.ജെ.പി. സമരത്തിനൊരുങ്ങുന്നു.

0
മാനന്തവാടി : മാനന്തവാടി ജില്ലാ ആശുപത്രിയുടെ കെട്ടിട നിർമ്മാണങ്ങൾ എല്ലാം … യാതൊരു പ്ലാനിംഗും കൂടാതെ ഉദ്യോഗസ്ഥരുടെയും   കരാറുകാരന്റെയും താത്പര്യത്തിനും സൗകര്യത്തിനും  അനുസൃതമായി പല ഭാഗങ്ങളിലായി നടത്തുന്ന നിർമ്മാണ പ്രവർത്തങ്ങൾ മൂലം രോഗികൾ ഏറെ ക്ലേശമനുഭവിക്കുകയാണ് 
… ഒറ്റപെട്ടു കിടക്കുന്ന പ്രസവവാർഡ് ,കുട്ടികളുടെ വാർഡ് ,പെയിൻ & പാലിയേറ്റീവ് ,ജനറൽ വാർഡ് എന്നിവയെല്ലാ പരസ്പര ബന്ധമില്ലാത്തതിനാൽ .. രോഗികളെ എത്തിക്കുന്നതിന് ദുർ:ഘട അവസ്ഥയിലൂടെയുള്ള റോഡിലൂടെ ആയതിനാൽ ദുരിതമനുഭവിക്കുകയാണ് … വികസന സമിതിയിലെ ഭരണ -പ്രതിപക്ഷ കക്ഷികൾ നിക്ഷിപ്ത താത്പര്യങ്ങൾ മാത്രം നോക്കുന്നതിനാൽ .. ആശുപത്രിയുടെ വികസനം അനുദിനം മുരടിച്ചു വരികയാണ് … രാത്രി കാലങ്ങളിൽ മേൽ പറഞ്ഞ വാർഡുകളും പരിസരങ്ങളം സമൂഹ്യ വിരുദ്ധരുടെ താവളമാണ് … ഇവിടെ അഡ്മിറ്റായ രോഗികളും ,കൂട്ടുനിൽപ്പുകാരും , എന്തിനേറെ വനിതാ ജീവനക്കാരും രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ ഏറെ ഭയപെടുകയാണ് ..
ആ ശുപത്രിക്ക് കോം ബൗണ്ട് നിർമ്മിക്കുക , ഒന്നോ രണ്ടോ സ്ഥലങ്ങൾ മാത്രം പൊതുപ്രവേശന ത്തിന്  ഉപയോഗിക്കുക, പ്രസ്തുത സ്ഥലങ്ങളിൽ മുഴുവൻ സമയ സുരക്ഷാ ജീവനക്കാരെ നിയമിക്കുക , വാർഡുകൾ പരസ്പരം ബന്ധിപ്പിച്ച് രോഗികൾക്ക് സൗകര്യപ്രദമായ രീതിയിലാക്കുക , വാർഡുകളും പരിസരവും CCTV യുടെ ഫലപ്രദമായ  നിരീക്ഷണത്തിലാക്കുക., വനിതാ ജീവന ക്കാർക്ക് പ്രാദമിക ആവശ്യങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ വിഷയങ്ങളിൽ ബന്ധപെട്ട അധികാരികൾ അടിയന്തിരമായി പ്രശ്ന പരിഹാരമുണ്ടാക്കത്ത പക്ഷം ബി.ജെ.പി.സമരരംഗത്തിറങ്ങുമെന്ന് മാനന്തവാടി മണ്ഡലം ഭാരവാഹി യോഗം മുന്നറിയിപ്പ് നൽകി .
യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കണ്ണൻ കണിയാരം അദ്ധ്യക്ഷത വഹിച്ചു. 
G .K മാധവൻ ,വിജയൻ കൂവണ , വിൽഫ്രെഡ് മുതിരക്കാലായിൽ , കെ.ജയേന്ദ്രൻ ,മധു പോരൂർ ശ്യാമള കാളികൊല്ലി ,C.K ശങ്കരൻ , അബ്ദുൾ സത്താർ , വെളളൻ പാലിയോട്ടിൽ ,C. K ചന്ദ്രഭാനു ,മല്ലിക സുരേഷ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *