ജ്വാലാമുഖി-2018:നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ജില്ലാ തല അരങ്ങേറ്റവും കലാ സാംസ്‌കാരിക സന്ധ്യയും നടത്തി
കല്‍പ്പറ്റ:രണ്ട് പതിറ്റാണ്ട് കാലമായി വയനാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ജില്ലാ തല അരങ്ങേറ്റവും കലാ സാംസ്‌കാരിക സന്ധ്യയും (ജ്വാലമുഖി 2018) നടത്തി.കലാ സാംസ്‌കാരിക സന്ധ്യ വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഡീ പോള്‍ പബ്ലിക് സ്‌കൂള്‍ പ്രധാനാദ്ധ്യപിക സംസ്ഥാന ബാലാവകാശ മുന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.കലാസാംസ്‌കാരിക ചിത്തരായി തലമുറകളെ വാര്‍ത്തെടുക്കുതില്‍ നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്ഥാപനം മുഖ്യ പങ്കാണ് വഹിക്കുന്നതെന്നും സിനിമാതാരങ്ങളായ അനു സിതാര,എസ്തര്‍ അനില്‍ എന്നിവര്‍ ഈ സ്ഥാപനത്തിന്റെ തണലിലാണ് വളര്‍ന്ന് പന്തലിച്ചതെന്നും അവര്‍ പറഞ്ഞു.മുതിര്‍ന്ന അധദ്ധ്യാപകരായ അനില്‍കുമാര്‍,ഹിപ്‌സ് റഹ്മാന്‍,സുഷമ രവീന്ദ്രന്‍ എന്നിവരെ ആദരിച്ചു.ചികിത്സ ധനസഹായ വിതരണം പി.ടി.എ.പ്രതിനിധി പി.ബാഹുലേയന്‍ നിര്‍വഹിച്ചു.ഭാരവാഹികളായ കെ.ആശഉണ്ണി,സലാം കല്‍പ്പറ്റ,രേണുക സലാം,സുബൈര്‍ വയനാട്,മനോജ് വൈത്തിരി,പി.ഹരീഷ് നമ്പ്യാര്‍ എിവര്‍ സംസാരിച്ചു.സിംഗേഴ്‌സ് വയനാടിന്റെ ഗാനമേളയും അരങ്ങേറി.






Leave a Reply