August 10, 2026

ജില്ലാ ശുചിത്വ മിഷന്‍ നടത്തുന്ന ഹരിതായനം ശുചിത്വ സന്ദേശ കലാജാഥ നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ നടത്തുന്ന ഹരിതായനം ശുചിത്വ സന്ദേശ കലാജാഥ നാളെ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ആറ് ദിവസങ്ങളെടുത്താണ് കലാജാഥ പര്യടനം നടത്തുന്നത്. നാളെ രാവിലെ 9.30ന് വൈത്തിരി, 11.30ന് മേപ്പാടി, ഉച്ചകഴിഞ്ഞ് 2.30ന് വടുവന്‍ചാല്‍, നാലിന് അമ്പലവയല്‍, 5.30ന് ചുള്ളിയോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 
ഏഴിന് രാവിലെ 9.30ന് വെങ്ങപ്പള്ളി, 11.30ന് തരിയോട്, ഉച്ചക്ക് രണ്ടിന് പടിഞ്ഞാറത്തറ, വൈകുന്നേരം നാലിന് പൊഴുതന, ആറിന് കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 
എട്ടിന് രാവിലെ 10ന് കോട്ടത്തറ, ഉച്ചക്ക് 12ന് കണിയാമ്പറ്റ, വൈകുന്നേരം മൂന്നിന് പൂതാടി, അഞ്ചിന് പനമരം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 
ഒമ്പതിന് രാവിലെ 10ന് വെള്ളമുണ്ട, ഉച്ചക്ക് 12ന് തൊണ്ടര്‍നാട്, വൈകുന്നേരം മൂന്നിന് എടവക, അഞ്ചിന് മാനന്തവാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
10ന് രാവിലെ 10ന് തവിഞ്ഞാല്‍, ഉച്ചക്ക് 12ന് തിരുനെല്ലി, വൈകുന്നേരം മൂന്നിന് മുള്ളന്‍കൊല്ലി, അഞ്ചിന് പുല്‍പ്പള്ളി എന്നിവിടങ്ങളിലും 11ന് രാവിലെ 10ന് മുട്ടില്‍, ഉച്ചക്ക് 12ന് മീനങ്ങാടി, വൈകുന്നേരം മൂന്നിന് നൂല്‍പ്പുഴ, അഞ്ചിന് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലും പര്യടനം നടത്തും. 
ജാഥയില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ആരോഗ്യ ശുചിത്വ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ എം.പി. രാജേന്ദ്രന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *