May 14, 2024

ലഹരിക്കെതിരെ വെള്ളമുണ്ടയിലെ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബിന് നാട്ടിലെങ്ങും വൻ വരവേൽപ്പ്

0
Img 20180504 Wa0029
ലഹരിക്കെതിരെ വെള്ളമുണ്ടയിലെ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബിന് നാട്ടിലെങ്ങും വൻ വരവേൽപ്പ്.
വെള്ളമുണ്ട ഗവണ്‍മെന്റ് മോഡൽ  ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണീറ്റും  മാനന്തവാടി ജനമൈത്രി എക്‌സൈസ് വിഭാഗവും ചേര്‍ന്നാണ് ലഹിരവിരുദ്ധസന്ദേശ പ്രചരണത്തിന്റെ ഭാഗമായി ഫഌഷ്‌മോബ് സംഘടിപ്പിച്ചത്. ലഹരിക്കെതിരെ അണിചേരാം, പോരാടാം എന്ന മുദ്രാവാക്യമുയർത്തി  തൊണ്ടര്‍നാട്,വെള്ളമുണ്ട പഞ്ചായത്തുകളിലെ എട്ടിലധികം ടൗണുകളിലായി രണ്ട് ദിവസങ്ങളിലാണ് പരിപാടി നടത്തിയത്.എസ്.പി..സി യൂണിറ്റിലെ 64 കുട്ടികളും സ്‌കൂള്‍ അദ്ധ്യാപകരും എക്‌സൈസ് ജീവനക്കാരും പരിപാടികളില്‍ പങ്കെടുത്തു.വിവിധ സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പ് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം .ഖാസിം ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.കെ. സുധ,ആലീസ് ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിവിധ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് അഭിവാദ്യമർപ്പിച്ച് എത്തിയിരുന്നു.  വിദ്യാർത്ഥികളായ അനിറ്റ്, സൗപർണ്ണിക ,പാർവതി, അശ്വനി, അഫ് സാന ,ദേവ് ന കാർത്തിക, ആൻ മേരി, ആൻ മരിയ, ഷാർലറ്റ് മരിയ, ആര്യ, റിത്വാന, അനുപ്രിയ, മുഹ്സിന ,അൽന ജോൺസൺ എന്നിവർ ചേർന്നാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.  വെള്ളമുണ്ട എട്ടേ നാലിലായിരുന്നു സമാപനം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *